ഖത്തറില്‍ ക്വാറന്റൈന്‍ ഇളവുകള്‍; സന്ദര്‍ശക വിസയില്‍ കുട്ടികള്‍ക്കും പ്രവേശനം

സന്ദര്‍ശക വിസയില്‍ കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും. കൂടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ രക്ഷിതാവ് ഉണ്ടായിരിക്കണം.

Update: 2021-10-03 14:45 GMT

ഖത്തറില്‍ കൂടുതല്‍ ക്വാറന്റൈന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്ന് വാക്സിന്‍ എടുത്തവര്‍ക്കും ഇനി രണ്ട് ദിവസത്തെ ക്വാറന്റൈന്‍ മതി. 11 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കൊപ്പം വാക്സിന്‍ എടുത്ത രക്ഷിതാവ് നിര്‍ബന്ധമാണ്. വാക്സിന്‍ എടുക്കാത്ത 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈന്‍ വേണം.

സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്കും രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ മതി. സന്ദര്‍ശക വിസയില്‍ കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും. കൂടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ രക്ഷിതാവ് ഉണ്ടായിരിക്കണം. അതേസമയം വാക്സിനേഷന്‍ എടുക്കാത്തവര്‍ക്ക് സന്ദര്‍ശക വിസയില്‍ വരാന്‍ അനുമതിയില്ല.

ഒക്ടോബര്‍ ആറ് മുതല്‍ പുതിയ ഇളവുകള്‍ നിലവില്‍ വരും

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News