സൗദിയിലെ ജിദ്ദ-ജിസാൻ ഹൈവേയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
കൊടുവള്ളി പാറക്കൽ അബ്ദുൽ മജീദ് മുസ്‌ലിയാരുടെ മകൻ മുഹമ്മദ് ബാദുഷ ഫാരിസാണ് മരിച്ചത്
Update: 2025-07-08 09:47 GMT
ജിദ്ദ: സൗദിയിലെ ജിദ്ദ-ജിസാൻ ഹൈവേയിൽ നടന്ന അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളി പാറക്കൽ അബ്ദുൽ മജീദ് മുസ്‌ലിയാരുടെ മകൻ മുഹമ്മദ് ബാദുഷ ഫാരിസാ(25)ണ് മരിച്ചത്. ജിദ്ദ ജാമിഅ ഖുവൈസിൽ താമസിക്കുന്ന ഇദ്ദേഹം ജിദ്ദയിൽ നിന്ന് ജിസാനിലേക്ക് സ്റ്റേഷനറി സാധനങ്ങൾ ഡെയ്‌ന വാഹനത്തിൽ കൊണ്ടുപോകുകയായിരുന്നു. മാതാവ്: ഷറീന. സഹോദരൻ: ആദിൽഷ.
ജിദ്ദയിൽനിന്ന് 200 കിലോമീറ്റർ അകലെ അൽ ലിത്തിൽ വെച്ചാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന പറോപ്പടി സദേശിയായ മറ്റൊരു യുവാവിനും പരിക്കേറ്റിട്ടുണ്ട്. സഹായങ്ങൾക്കും മറ്റും അൽ ലിത്ത്, ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങുകൾ കൂടെയുണ്ട്.