ഹൃദയാഘാതം; മലപ്പുറം കോട്ടക്കൽ സ്വദേശി ജിദ്ദയിൽ മരിച്ചു

പാറമ്മൽ സ്വദേശി കൊടക്കാട്ടിൽ ഹൈദ്രോസ് ആണ് മരിച്ചത്

Update: 2025-02-24 06:30 GMT

ജിദ്ദ: മലപ്പുറം കോട്ടക്കൽ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു. പാറമ്മൽ സ്വദേശി കൊടക്കാട്ടിൽ ഹൈദ്രോസ് (61) ആണ് മരിച്ചത്. ത്വാഇഫിൽ നിന്ന് സ്‌പോൺസറുടെ കൂടെ ജിദ്ദയിലെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. 25 വർഷത്തോളമായി സൗദിയിൽ പ്രവാസിയായിരുന്നു.

ഭാര്യ: ഫാത്തിമ, മക്കൾ: ജാവേദ് അഹമ്മദ് (ദുബൈ), ഗസൻഫർ ഹൈദ്രോസ്, ഹാദിൽ ഹൈദ്രോസ്. ജിദാൻ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് രംഗത്തുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News