നവോദയ സാംസ്‌കാരികവേദി അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു

Update: 2024-03-14 10:20 GMT
Editor : Thameem CP | By : Web Desk

ദമ്മാം നവോദയ റാക്കാ കുടുംബവേദി വനിതാ ദിനം ആചരിച്ചു. സ്ത്രീകളുടെ മുന്നേറ്റം, ആത്മവിശ്വാസം, സാമ്പത്തിക സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിവിധ സെഷനുകള്‍ സംഘടിപ്പിച്ചു. കുടുംബവേദി അംഗം ശ്രീമതി ഫെമിന ഉദ്ഘാടനം നിര്‍വഹിച്ചു. ഡോക്ടര്‍ മുഹ്‌സിന മഹമൂദ് ഇന്‍വെസ്റ്റ് ഇന്‍ വുമണ്‍ ആക്‌സിലറേറ്റ് പ്രൊഗ്രസ് എന്ന വിഷയത്തില്‍ ഇന്ററക്റ്റീവ് സെഷന്‍ നടത്തി. സാമ്പത്തിക സ്വാതന്ത്ര്യം, കുടുംബം, സൗഹൃദം , ഫിറ്റ്‌നസ്, തുടങ്ങിയ വിഷയങ്ങള്‍ സദസ്സിനു മുന്നില്‍ അവതരിപ്പിച്ചു. സ്ത്രീകള്‍ സാമ്പത്തിക ഭദ്രത കൈവരിക്കേണ്ടതിന്റെ ആവശ്യകത, ദൈനം ദിന ജീവിതത്തിലെ സാമ്പത്തിക മാനേജ്‌മെന്റ് എന്നിവയുടെ പ്രാധാന്യവും പകര്‍ന്നു നല്‍കി.

Advertising
Advertising

വനിതാ വേദി കണ്‍വീനര്‍ ഹിസാന ലിയാകത് അധ്യക്ഷ വഹിച്ച ചടങ്ങില്‍ നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി ട്രഷറര്‍ അനു രാജേഷ്, കേന്ദ്ര കമ്മിറ്റി വനിതാ വേദി കണ്‍വീനര്‍ രശ്മി ചന്ദ്രന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ജസ്ന ഷമീം, ജ്യോത്സ്‌ന, ശരണ്യ, പ്രസിഡന്റ് റിയാസ്, എക്‌സിക്യൂട്ടീവ് അംഗം ഡോക്ടര്‍ മുഹ്‌സിന മഹമൂദ് എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. ഫെമില ഫിറോസ് നന്ദി പറയുകയും ചെയ്തു

നിരവധി പേര്‍ സംബന്ധിച്ച പരിപാടിയില്‍ വീട്ടരങ്ങിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകള്‍, രസകരമായ ഗെയിമുകള്‍ എന്നിവയും സംഘാടിപ്പിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News