ഓൺലൈൻ ഉംറ വിസ സേവനം; വിദേശ തീർഥാടകർക്ക് ആശ്വാസം

തീർഥാടകർക്ക് മിനിട്ടുകൾക്കുള്ളിൽ ഉംറ വിസയും അനുബന്ധ സേവനങ്ങളും നൽകുന്നതാണ് പുതിയ പദ്ധതി

Update: 2022-09-20 19:25 GMT
Editor : banuisahak | By : Web Desk
Advertising

ജിദ്ദ: വിദേശ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്ക് മഖാം പ്ലാറ്റ്‌ഫോമിലൂടെ ഉംറ വിസ നേടാൻ കഴിയുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തീർഥാടകർക്ക് മിനിട്ടുകൾക്കുള്ളിൽ ഉംറ വിസയും അനുബന്ധ സേവനങ്ങളും നൽകുന്നതാണ് പുതിയ പദ്ധതി. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായാണ് പുതിയ പരിഷ്കാരമെന്ന് മന്ത്രാലയം വ്യക്തമാക്കി.

വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്ക് വരുന്നവർക്ക്, അവരവരുടെ രാജ്യങ്ങളിൽ നിന്ന് തന്നെ മഖാം' ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ ഉംറ യാത്രകൾ ബുക്ക് ചെയ്യാനും ഉംറ വിസ നേടാനും കഴിയും . മഖാം പോർട്ടലിൽ പ്രവേശിച്ച് ആവശ്യമായ സേവനങ്ങൾ ബൂക്ക് ചെയ്യുകയും, വിസക്ക് അപേക്ഷിക്കുകയും ചെയ്താൽ ലഭിക്കുന്ന റഫറൻസ് നമ്പർ ഉപയോഗിച്ച് ഓൺലൈനായി തന്നെ പണവും അടയ്ക്കാം.

ഈ നടപടികൾ പൂർത്തിയായാൽ 24 മണിക്കൂറിനുള്ളിൽ ഇതേ പ്ലാറ്റ്‌ഫോം വഴി വിസ ലഭിക്കും. ഇപ്രകാരം അനുവദിക്കുന്ന വിസകൾക്ക് 90 ദിവസത്തെ കാലാവധിയാണുണ്ടാകുക. കൂടാതെ അവരവരുടെ രാജ്യത്തെ അംഗീകൃത ഏജൻസികൾ വഴിയും വിസ നേടാൻ സൗകര്യമുണ്ട്. തീർഥാടകർക്ക് താമസസൗകര്യം ഉറപ്പാക്കാനും മക്ക, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ബുക്ക് ചെയ്യാനും സൗദിക്കുള്ളിൽ ആഭ്യന്തര യാത്ര ക്രമീകരിക്കാനും 'മഖാം' പോർട്ടൽ ഉപയോഗിക്കാം.

വിസയിലൂടെ രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങൾ മനസിലാക്കാനും ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങൾ സന്ദർശിക്കാനുമുള്ള അവസരം തീർഥാടകർക്ക് ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News