ദമ്മാം ജാം ക്രിയേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര ചെറുകഥാ മത്സരം; പെരിന്തൽമണ്ണ സ്വദേശിക്ക് ഒന്നാംസ്ഥാനം

വിദഗ്ധപാനൽ നടത്തിയ പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് വിജയികളെ തെരഞ്ഞെടുത്തത്

Update: 2024-02-11 05:55 GMT

ദമ്മാം: ലോക മലയാളികൾക്കായി ജാം ക്രിയേഷൻ ദമ്മാം സംഘടിപ്പിച്ച ചെറുകഥാ രചനാമത്സരത്തിന്റെ ഫല പ്രഖ്യാപനം സിനിമാ പിന്നണി ഗായകൻ സൂരജ് സന്തോഷ് നിർവഹിച്ചു. ചെറുകഥാ രചനാ മത്സരത്തില്‍ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സലാഹുദ്ധീൻ അയ്യൂബി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 'ഫീച്ചർ ക്ലിക്ക് ' എന്ന കഥയാണ് സലാഹുദ്ദീനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. 'അനന്തരം ' എന്ന ചെറുകഥ രചിച്ച മലപ്പുറം പൊന്മുണ്ടം സ്വദേശിനിയായ ഡോ. സജില എ.കെ രണ്ടാം സ്ഥാനവും 'അസ്സുഹറ ' എന്ന കഥയ്ക്ക് തൃശൂർ ഒല്ലൂക്കര സ്വദേശിയയായ അബ്ബാസ് മരക്കാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Advertising
Advertising

ജാം ക്രിയേഷൻ കൺവീനർ സുബൈർ പുല്ലാളൂർ , ചെറുകഥ രചന മത്സര വിഭാഗം കൺവീനർ സഈദ് ഹമദാനി, രക്ഷാധികാരിയും ചിത്രകാരനുമായ മുഹമ്മദലി പീറ്റിയിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ റിനു അബൂബക്കർ, മെഹബൂബ്, ജോഷി പാഷ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. ഷനീബ് അബൂബക്കർ ദമ്മാം (ഉള്ളാൾ ക്രോസിംഗ്) , യൂസുഫ്‌ മസ്ക്കറ്റ് (അചല എന്ന സിംഹളപ്പെണ്ണ് ), ബിജു പൂതക്കുളം ദമ്മാം (ഏകാന്തം ) എന്നിവരുടെ രചനകൾ ജൂറികളുടെ പ്രത്യേക പരാമർശത്തിന് അർഹമായി.  

മലയാള സാഹിത്യ ലോകത്തിന്റെ മികച്ച പിന്തുണ ലഭിച്ച മത്സരത്തിൽ വിദഗ്ധപാനൽ നടത്തിയ പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് വിജയികളെ തെരഞ്ഞെടുത്തത്. കലാ സാഹിത്യ സാംസ്ക്കാരിക രംഗത്ത് ക്രിയാത്മകമായ സംഭാവനകൾ നൽകുന്ന പി .ജെ.ജെ ആൻറണി ആലപ്പുഴ, എൻ.ബി സുരേഷ് പുനലൂർ, സാജിദ് ആറാട്ടുപുഴ, സഈദ്‌ ഹമദാനി വടുതല എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News