Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: സൗദിയുടെ എണ്ണയിതര കയറ്റുമതിയിൽ ഈ വർഷം ജനുവരിയിൽ 22 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. റീ എക്സ്പോർട്ടിങ് ഉൾപ്പെടെയുള്ള കണക്കാണിത്. സൗദി ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സാണ് കണക്കുകൾ പുറത്തുവിട്ടത്. അതേസമയം റീ എക്സ്പോർട്ടിങ് അല്ലതെയുള്ള കണക്കുകളിൽ മുൻവർഷത്തെ അപേക്ഷിച്ച് 9.9 ശതമാനം കുറവ് രേഖപ്പെടുത്തി.
റീ എക്സ്പോർട്ടിങിലൂടെ മത്രം 95.5 ശതമാനമാണ് സൗദിയുടെ എണ്ണയിതര കയറ്റുമതി ഈ വർഷം ജനുവരിയിൽ നടന്നത്. ഇതിന്റെ പ്രധാന കാരണം യന്ത്രസാമഗ്രികൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, അവയുടെ ഭാഗങ്ങൾ എന്നിവയുടെ കൈമാറ്റത്തിലുണ്ടായ വർധനവാണ്. ഈ വിഭാഗത്തിൽ മാത്രം 78.2 ശതമാനം വർധനവാണുണ്ടായത്. മുൻവർഷത്തെ ജനുവരി മാസത്തെ അപേക്ഷിച്ച് പെട്രോളിയം കയറ്റുമതിയിൽ 6.4 ശതമാനം കുറവുണ്ടായി. ആകെ കയറ്റുമതിയിൽ പെട്രോളിയം ഉൽപന്നങ്ങളുടെ പങ്ക് 72.6 ശതമാനത്തിൽ നിന്ന് 67 ശതമാനമായി കുറഞ്ഞു.