ഇറാൻ ആക്രമണത്തെ അപലപിക്കുന്ന യുഎൻ പ്രമേയത്തെ സ്വാ​ഗതം ചെയ്ത് സൗദി

മനുഷ്യാവകാശ കൗൺസിലിന്റെ 61-ാമത് സമ്മേളനത്തിലാണ് പ്രമേയം അംഗീകരിച്ചത്

Update: 2026-03-26 09:27 GMT

റിയാദ്: ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണങ്ങളെ അപലപിക്കുന്ന യുഎൻ മനുഷ്യാവകാശ കൗൺസിൽ പ്രമേയത്തെ സ്വാ​ഗതം ചെയ്ത് സൗദി അറേബ്യ. മനുഷ്യാവകാശ കൗൺസിലിന്റെ 61-ാമത് സമ്മേളനത്തിലാണ് പ്രമേയം അംഗീകരിച്ചത്. സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, യുഎഇ, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് പ്രമേയം വ്യക്തമാക്കി.

ഇറാൻ നീക്കങ്ങൾ‌ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. നിലവിലെ ഒരു സംഘർഷത്തിലും ഭാഗമല്ലാത്ത അയൽരാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വലിയ കുറ്റമാണെന്നും ഇതിന് യാതൊരു ന്യായീകരണവുമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News