സൗദി വാഹനങ്ങള്‍ രാജ്യത്തിന് പുറത്ത് കൊണ്ട്‌പോകല്‍; നിബന്ധകള്‍ വിശദീകരിച്ച് ട്രാഫിക് ഡയറക്ട്രേറ്റ്

മൂന്ന് നിബന്ധനകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് രാജ്യത്തിന് പുറത്ത് വാഹനം ഡ്രൈവ് ചെയ്യാന്‍ അനുമതി നല്‍കുക

Update: 2023-05-22 17:34 GMT
Advertising

സൗദി രജിസ്‌ട്രേഡ് വാഹനങ്ങള്‍ രാജ്യത്തിന് പുറത്ത് ഡ്രൈവ് ചെയ്യുന്നതിനുളള വ്യവസ്ഥകള്‍ വിശദീകരിച്ച് ട്രാഫിക് ഡയറക്ട്രേറ്റ്. മൂന്ന് നിബന്ധനകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് രാജ്യത്തിന് പുറത്ത് വാഹനം ഡ്രൈവ് ചെയ്യാന്‍ അനുമതി നല്‍കുക.

രാജ്യത്തെ വാഹനങ്ങള്‍ പുറത്ത് ഡ്രൈവ് ചെയ്യുന്നത് സംബന്ധിച്ച നിരന്ത അന്വേഷണങ്ങള്‍ക്ക് മറുപടിയായാണ് ട്രാഫിക് ഡയറക്ട്രേറ്റ് വിശീദികരണം നല്‍കിയത്. രാജ്യത്തിന് പുറത്ത് ഡ്രൈവ് ചെയ്യുന്നതിനും മറ്റുള്ളവരുടെ പേരില്‍ സമ്മത പത്രം നല്‍കുന്നതിനും ഈ നിബന്ധകള്‍ പാലിച്ചിരിക്കണം.

വാഹനത്തിന്റെ രജിസ്‌ട്രേഷനും ഇന്‍ഷൂറന്‍സും കാലാവധി ഉള്ളതായിരിക്കുക. വാഹന ഉടമയുടെയും സമ്മത പത്രം നല്‍കുന്ന ആളുടെയും പേരില്‍ ട്രാഫിക് നിയമ ലംഘനങ്ങളൊന്നും ഇല്ലാതിരിക്കുക. സമ്മത പത്രം നല്‍കുന്ന വ്യക്തിക്ക് കാലവധിയുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കുക എന്നിവ പൂര്‍ത്തീകരിച്ചവര്‍ക്ക് അബ്ശിര്‍ വഴി സമ്മത പത്രം നല്‍കാന്‍ സാധിക്കും. നിബന്ധനകള്‍ പാലിച്ച് സ്വദേശിക്കും വിദേശിക്കും വാഹനങ്ങള്‍ കൈമാറാവുന്നതാണ്. സമ്മത പത്രത്തിന് പരമാവധി ആറു മാസമാണ് കാലാവധി അനുവദിക്കുക.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News