വെൽഫെയർ കേരള നേതാക്കൾ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

വാക്‌സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രവാസികളുടെ ആശങ്കകൾ കേന്ദ്ര സർക്കാരുമായി ബന്ധപ്പട്ട് പരിഹരിക്കുമെന്ന് സ്ഥാനപതി അറിയിച്ചു

Update: 2021-06-17 18:37 GMT
Editor : Shaheer | By : Web Desk
Advertising

വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര നേതാക്കൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ശ്രദ്ധയിൽപെടുത്തി അംബാസഡർക്ക് നിവേദനം സമർപ്പിച്ചു.

നിർദേശങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അംബാസഡർ ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു. വാക്‌സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രവാസികളുടെ ആശങ്കകൾ കേന്ദ്ര സർക്കാരുമായി ബന്ധപ്പട്ട് പരിഹരിക്കുമെന്നും സ്ഥാനപതി അറിയിച്ചിട്ടുണ്ട്.

വെൽഫെയർ കേരള ഭാരവാഹികളായ അൻവർ സഈദ്, ഷൗക്കത്ത് വളാഞ്ചേരി, അനിയൻ കുഞ്ഞ്, ലായിക് അഹമ്മദ്, വഹീദ ഫൈസൽ, അഷ്‌ക്കർ മാളിയേക്കൽ എന്നിവരാണ് സ്ഥാനപതിയെ സന്ദർശിച്ചത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News