സാധാരണ തലവേദനയോ ഗുരുതര രോഗത്തിന്റെ അടയാളമോ? ശ്രദ്ധിക്കേണ്ടത്

രോഗങ്ങൾ തിരിച്ചറിയുന്നതിനും വേഗത്തിലുള്ള ചികിത്സ ഉറപ്പാക്കുന്നതിനും നേരത്തെ തന്നെ ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

Update: 2023-12-14 15:59 GMT
Editor : banuisahak | By : Web Desk
Advertising

തലവേദനയുണ്ടാകുന്നത് സാധാരണ കാര്യമാണ്. ഈ ഒരു അവസ്ഥയിലൂടെ കടന്നുപോകാത്തവർ വളരെ കുറവായിരിക്കും. മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാകാത്ത പക്ഷം ഭൂരിപക്ഷം ആളുകളും തലവേദന തള്ളിക്കളയുകയാണ് ചെയ്യുന്നത്. തലവേദനയും ഉയർന്ന രക്തസമ്മർദ്ദവും തമ്മിൽ ബന്ധമുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇത് വളരെ അപൂർവമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. 

എന്നാൽ, സാധാരണ രീതിയിൽ ഇപ്പോഴും തള്ളിക്കളയേണ്ട ഒന്നല്ല തലവേദനയെന്ന ഡോക്ടർമാർ പറയുന്നു. തലവേദന അനുഭവിക്കുന്ന 18% രോഗികൾക്ക് ഗുരുതര രോഗങ്ങളുണ്ടായതായാണ് കണ്ടെത്തൽ. ഇങ്ങനെയുണ്ടാകുന്ന രോഗങ്ങൾ തിരിച്ചറിയുന്നതിനും വേഗത്തിലുള്ള ചികിത്സ ഉറപ്പാക്കുന്നതിനും നേരത്തെ തന്നെ ശരീരം കാട്ടിത്തരുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. 

അടിയന്തര ശ്രദ്ധ വേണ്ട തലവേദനയുടെ ഒരു വിഭാഗമുണ്ട്. പെട്ടെന്നുണ്ടാകുന്ന കടുത്ത തലവേദന അനുഭവിക്കുന്ന വ്യക്തികൾ വൈദ്യസഹായം തേടാൻ മടിക്കരുത്. മസ്തിഷ്ക രക്തസ്രാവം പോലുള്ള അവസ്ഥകൾ ഒഴുവാക്കുന്നതിന്റെ ഭാഗമായാണീ നീക്കം. ചില സമയങ്ങളിൽ തലവേദന ഒരു ക്ഷണികമായ അസ്വാസ്ഥ്യം മാത്രമല്ല, ഗുരുതരമായ പ്രശ്നങ്ങളുടെ സാധ്യതയുള്ള സൂചകങ്ങളാണെന്നും ഓർമിക്കേണ്ടതുണ്ട്. 

ശ്രദ്ധിക്കേണ്ടത്...

പനിയോടൊപ്പം ഉണ്ടാകുന്ന തലവേദന ശ്രദ്ധിക്കേണ്ട ഒന്നുതന്നെയാണ്. മെനിഞ്ചൈറ്റിസ്, എൻസെഫലൈറ്റിസ് തുടങ്ങിയ ഗുരുതരമായ അണുബാധകൾക്കുള്ള സാധ്യതതെയാകാം ഇത് സൂചിപ്പിക്കുന്നത്. പനി കുറയുകയും കഴുത്തിന്റെ കാഠിന്യം കുറയുകയും ചെയ്യുന്ന അവസ്ഥയിൽ കൂടുതൽ ശ്രദ്ധചെലുത്തണം. കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന പകർച്ചവ്യാധി സങ്കീർണതകൾ ഒഴിവാക്കാൻ സമഗ്രമായ പരിശോധനകൾ ആവശ്യമാണ്. 

തുമ്മൽ, ചുമ, അല്ലെങ്കിൽ വ്യായാമം തുടങ്ങിയ പ്രത്യേക പ്രവർത്തനങ്ങളാൽ ഉണ്ടാകുന്ന തലവേദനയും തലയുടെ പ്രത്യേക ചലനങ്ങളാൽ വഷളാകുന്നവയും ശ്രദ്ധിക്കണം. മസ്തിഷ്ക മുഴകൾ ഉൾപ്പെടെയുള്ള കൂടുതൽ അപകടകരമായ അവസ്ഥകളുടെ സൂചനയാകാമിത്. 

തലവേദനയുടെ തീവ്രതയിലോ പാറ്റേണിലോ ഉള്ള സമീപകാല മാറ്റങ്ങൾ തിരിച്ചറിയുകയാണ് പ്രധാനം. 50 വയസ്സിന് മുകളിലുള്ള വ്യക്തികൾക്കാണ് കൂടുതൽ നിരീക്ഷണം ആവശ്യമായിട്ടുള്ളത്. കഠിനമായ തലവേദന ഭീമൻ സെൽ ആർട്ടറിറ്റിസ് പോലുള്ള അവസ്ഥകളെ സൂചിപ്പിക്കാം. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഒരു ന്യൂറോളജിസ്റ്റിനെ കാണുക. 

ഗർഭാവസ്ഥയും പ്രസവാനന്തര കാലഘട്ടവും തലവേദനയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണ്. ഈ സമയത്ത് മസ്തിഷ്കത്തിലെ സിരകളിൽ രക്തം കട്ടപിടിക്കാൻ സാധ്യതയുള്ളതിനാൽ തലവേദനകളുണ്ടാകുമ്പോൾ നിസാരമായി കാണരുത്. തലവേദനക്കൊപ്പം ബോധക്ഷയവും ഫിറ്റ്‌സും ഉണ്ടാകുകയാണെങ്കിൽ ഉറപ്പായും വൈദ്യസഹായം തേടണം. 

ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. ദീർഘകാല മരുന്നുകളുടെ ഉപയോഗം, പ്രത്യേകിച്ച് സ്റ്റിറോയിഡുകൾ, തലച്ചോറിലെ ഫംഗസ് അണുബാധയടക്കമുള്ള സങ്കീർണതകൾക്ക് ഇടയാക്കും. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News