മാർ‍ക്കറ്റിൽ ഭക്ഷണം വാങ്ങാനെത്തിയ 15കാരിയെ ആൺസുഹൃത്ത് വെടിവെച്ച് കൊന്നു

തിരക്കേറിയ മാർക്കറ്റിൽ നിരവധി ആളുകൾ നോക്കി നിൽക്കെയായിരുന്നു കൊലപാതകം

Update: 2025-08-05 09:39 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: ഡൽഹിയിൽ കൂട്ടുകാരിക്കൊപ്പം ഭക്ഷണം വാങ്ങാനെത്തിയ 15കാരിയെ ആൺസുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി. സുമ്പുൾ എന്ന പെൺകുട്ടിയെയാണ് ജഹാംഗിർപുരി സ്വദേശിയായ ആര്യൻ (20) കൊലപ്പെടുത്തിയത്. തിരക്കേറിയ മാർക്കറ്റിൽ നിരവധി ആളുകൾ നോക്കി നിൽക്കെയായിരുന്നു കൊലപാതകം.

ഡൽഹി ജഹാംഗിർപുരിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവാവ് നാല് റൗണ്ടാണ് പെൺകുട്ടിക്ക് നേരെ വെടിവച്ചത്. സുഹൃത്തിനൊപ്പമാണ് ആര്യൻ മാർക്കറ്റിലെത്തിയത്. ജഹാംഗിർപുരിയിലെ ഡി ബ്ലോക്കിലെ ക്ലിനിക്കിന് മുന്നിൽ വച്ചായിരുന്നു കൊലപാതകം. പെൺകുട്ടിയെ ഉടനേ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertising
Advertising

സംഭവത്തിൽ പ്രതിയെ പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല. അന്വേഷണം ഊർജ്ജിതമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ജഹാംഗിർപുരി സ്വദേശിയാണ് വെടിയുതിർത്ത ആര്യൻ. തൊട്ടടുത്ത് എത്തിയാണ് ആര്യൻ സുമ്പുളിനെ വെടിവച്ചത്. പോസ്റ്റ്മോർട്ടത്തിനായി 15കാരിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കൊലപാതകത്തിന്റെ കാരണവും ഇനിയും വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പ്രതിയെ പെട്ടെന്നുതന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News