ഭാര്യ പിണങ്ങിപോയി, 14 വയസുകാരിയായ മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി പിതാവ്; പെൺകുട്ടി പീഡനത്തിനിരയായത് രണ്ടുമാസത്തോളം

രാത്രിയിൽ മദ്യപിച്ചെത്തുന്ന പിതാവ് രണ്ടുമാസത്തോളം നിരന്തര പീഡനത്തിനിരയാക്കിയിരുന്നതായാണ് പെൺകുട്ടിയുടെ മൊഴി

Update: 2025-10-25 10:34 GMT

ഫരീദാബാദ്: 14 കാരിയായ മകൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പിതാവ് അറസ്റ്റിൽ. ഫരീദാബാദിലെ ബല്ലാബർഗ് സ്വദേശി 42കാരനായ ഓട്ടോറിക്ഷാ ഡ്രൈവറാണ് അറസ്റ്റിലായത്. മദ്യപാനിയായ പിതാവിനൊപ്പം പെൺകുട്ടി തനിച്ചാണ് താമസിച്ചിരുന്നത്. അതിനാൽ പീഡനവിവരം ആരുമറിഞ്ഞിരുന്നില്ല.

ഏഴാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയുടെ മാതാവ് പിതാവിന്റെ മദ്യപാനവും മർദനവും മൂലം വീടുവിട്ടുപോയിരുന്നു. പെൺകുട്ടിയുടെ രണ്ട് സഹോദരങ്ങളും അമ്മയുടെ കൂടെയാണ് താമസം. ബുധനാഴ്ചയോടെ ശാരീരിക അസ്വസ്ഥകൾ കാരണം അയൽ വീട്ടിൽ താമസിക്കുന്ന വയോധികയോട് പെൺകുട്ടി സഹായം തേടി. വയറുവേദനയും പനിയും അനുഭവപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനത്തെക്കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

Advertising
Advertising

രാത്രിയിൽ മദ്യപിച്ചെത്തുന്ന പിതാവ് രണ്ടുമാസത്തോളം നിരന്തര പീഡനത്തിനിരയാക്കിയിരുന്നതായാണ് കൗൺസിലിങിനിടെ പെൺകുട്ടി വെളിപ്പെടുത്തിയത്. പ്രതിയുടെ ഭാര്യ വീടുവിട്ടുപോയതിന്റെ പ്രതികാരം മകളോട് തീർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭയം കാരണം പെൺകുട്ടി പുറത്തുപറയാതിരിക്കുകയായിരുന്നു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി ഫരീദാബാദ് പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ മറ്റുമൂന്ന് പെൺകുട്ടികൾക്കും ഏതെങ്കിലും തരത്തിലുള്ള ലൈംഗിതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News