'ജനവിധി അംഗീകരിക്കുന്നു, പ്രതിപക്ഷത്തിരുന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും': അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ കെജ്‍രിവാള്‍ ബിജെപിയുടെ പര്‍വേശ് ശര്‍മയോട് 3000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെട്ടത്

Update: 2025-02-08 09:41 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: ഡല്‍ഹിയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബിജെപിക്ക് അഭിനന്ദനം നേരുന്നുവെന്നും പ്രതിപക്ഷത്തിരുന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ അരവിന്ദ് കെജ്‍രിവാള്‍ ബിജെപിയുടെ പര്‍വേശ് ശര്‍മയോട് 3000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെട്ടത്. കെജ്‍രിവാള്‍ ഉള്‍പ്പെടെ മൂന്ന് പ്രമുഖരാണ് ന്യൂഡല്‍ഹിയില്‍ നിന്നും മത്സരിച്ചത്. അതുകൊണ്ട് തന്നെ ഈ മണ്ഡലം രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരുന്നു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ മകന്‍ സന്ദീപ് ദീക്ഷിതായിരുന്നു ഇവിടുത്തെ കോൺഗ്രസ് സ്ഥാനാര്‍ഥി.

Advertising
Advertising

2020 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂഡൽഹി സീറ്റിൽ ആകെ 1,46122 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ആകെ സാധുവായ വോട്ടുകളുടെ എണ്ണം 76,135 ആയിരുന്നു. 46758 വോട്ടുകൾ നേടിയാണ് അന്ന് കെജ്‍രിവാള്‍ വിജയിച്ചത്. ബിജെപി സ്ഥാനാർഥി സുനിൽ കുമാർ യാദവ് ആകെ 25061 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തായിരുന്നു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News