അനന്തു അജിയുടെ ആത്മഹത്യ: ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

അനന്തു അജിയുടെ ആത്മഹത്യയിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം

Update: 2025-10-14 10:03 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: ആർഎസ്എസ് ശാഖയിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ച് ആത്മഹത്യ ചെയ്ത അനന്തു അജിക്ക് നീതി ആവശ്യപ്പെട്ട് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

യൂത്ത് കോൺഗ്രസ്‌ ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കേസിൽ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആർഎസ്എസിനെയോ നേതാക്കളെയോ പ്രതിചേർത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് വിഷയം ദേശീയ തലത്തിൽ കോൺഗ്രസ് ചർച്ചയാക്കുന്നത്.

കേരളത്തിലെ സർക്കാരിന് ആർഎസ്എസിനെ ഭയമാണെന്നും, കേസെടുത്ത് അന്വേഷണം വേണമെന്നും കോൺ​ഗ്രസ് നേതാവ് പവൻ ഖേര ആവശ്യപ്പെട്ടു. എഫ്ഐആറിൽനിന്ന് ആർഎസ്എസിനെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയാണണ് സംസ്ഥാന സർക്കാരിനെതിരെ എഐസിസി നിലപാട് കടുപ്പിക്കുന്നത്.

ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇന്സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് ദിവസങ്ങൾക്ക് മുൻപ് കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്തെ ലോഡ്ജിലെത്തി ജീവനൊടുക്കിയത്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News