ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; വിദ്യാർഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ച് പരിശോധന

രാവിലെ വിദ്യാർഥികളടക്കം സ്‌കൂളിൽ എത്തിയതിന് പിന്നാലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്

Update: 2025-09-20 05:20 GMT

ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി.ഡിപിഎസ് ദ്വാരക, കൃഷ്ണ മോഡൽ പബ്ലിക് സ്‌കൂൾ, സർവോദയ വിദ്യാലയം തുടങ്ങി സ്‌കൂളുകൾക്കാണ് ഭീഷണി. വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്‌കൂളുകളിൽ നിന്ന് ഒഴിപ്പിച്ചു. സ്‌കൂളുകളിൽ ബോംബ് സ്‌ക്വാഡുകളും പൊലീസും ചേർന്ന് പരിശോധന നടത്തുകയാണ്

ഇന്ന് രാവിലെ വിദ്യാർഥികളടക്കം സ്‌കൂളിൽ എത്തിയതിന് പിന്നാലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ ഭീഷണിയാണ്. എവിടെ നിന്നാണ് ഭീഷണി വരുന്നതെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. വിദേശത്ത് നിന്നുള്ള ഐപി അഡ്രസ് അടക്കം ഉപയോഗിച്ചാണ് ഭീഷണി മെയിലുകൾ എത്തുന്നത്. ഒരേസമയത്താണ് സ്‌കൂളുകളിലേക്ക് ഇവ വരുന്നതും.

നേരത്തേ വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശം അയച്ച ചിലരെ പൊലീസ് പിടികൂടിയിരുന്നു. പക്ഷേ സ്‌കൂളുകളിലേക്ക് അയയ്ക്കുന്നവരെ കണ്ടെത്താൻ വ്യാപക പരിശോധന നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News