അതീവ സുരക്ഷയുള്ള ട്രിച്ചി സെന്‍ട്രല്‍ ജയിലില്‍ നിന്നും ബള്‍ഗേറിയന്‍ സ്വദേശി രക്ഷപെട്ടു

55കാരനായ ഇല്ലിയൻ മാർക്കോവ് എന്നയാളാണ് രക്ഷപെട്ടത്

Update: 2021-09-01 06:34 GMT
Editor : Jaisy Thomas | By : Web Desk

2019ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ബള്‍ഗേറിയന്‍ സ്വദേശി തമിഴ്നാട്ടിലെ ട്രിച്ചി സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപെട്ടു. 55കാരനായ ഇല്ലിയൻ മാർക്കോവ് എന്നയാളാണ് രക്ഷപെട്ടത്.

ചൊവ്വാഴ്ച രാവിലെ മുതലാണ് മാര്‍ക്കോവിനെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മാര്‍ക്കോവ് രക്ഷപെട്ടതായി മനസിലായത്. ജയിൽ അധികൃതർ ട്രിച്ചിയിലെ കെ.കെ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മാർക്കോവിന്‍റെ സെല്ലിന്‍റെ ജനൽ തകർത്തതായി കണ്ടെത്തിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ട്രിച്ചി സെൻട്രൽ ജയിലിൽ നിന്ന് ഒരു തടവുകാരൻ രക്ഷപ്പെട്ടത് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജയിൽ സമുച്ചയത്തിൽ സുരക്ഷ വർധിപ്പിക്കുകയും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുകയും ചെയ്തു.

കള്ളപ്പണ കേസില്‍ 2019ലാണ് ചെന്നൈ പൊലീസ് ക്രൈംബ്രാഞ്ച് മാര്‍ക്കോവിനെ അറസ്റ്റ് ചെയ്യുന്നത്. അന്നു മുതല്‍ മാര്‍ക്കോവ് ട്രിച്ചി ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു. 2019ല്‍ സ്റ്റീഫന്‍ ഒബുച്ചി എന്ന നൈജീരിയന്‍ തടവുകാരന്‍ ട്രിച്ചി ജയിലില്‍ നിന്നും രക്ഷപെട്ടിരുന്നു. വാട്ടര്‍ ടാങ്കിന്‍റെ താഴത്തെ ഭാഗത്ത് കൂടി തൂങ്ങി രക്ഷപെടുകയായിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News