കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന മറ്റന്നാള്‍ ഉണ്ടാവുമെന്ന് സൂചന

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുക.

Update: 2021-07-06 09:07 GMT

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന മറ്റന്നാള്‍ രാവിലെയെന്ന് സൂചന. ബംഗാള്‍, യു.പി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്ത്, യു.പി, ഉത്തരാഖണ്ഡ്, പഞ്ചാബ്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യമുണ്ടാവും.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുക. അതോടൊപ്പം ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇവരെ പരിഗണിക്കുന്നത്.

കോണ്‍ഗ്രസ് വിട്ടുവന്ന ജ്യോതിരാദിത്യ സിന്ധ്യ മന്ത്രിയാവുമെന്ന് ഉറപ്പായിട്ടുണ്ട്.  അദ്ദേഹത്തെ ബി.ജെ.പി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സബോവാളിനെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News