സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് ചണ്ഡീഗഡിൽ തുടക്കം; ഡി.രാജ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയേക്കും

ഡി.രാജ മാറണമെന്ന് ഭൂരിഭാഗം ഘടകങ്ങളുടെയും ആവശ്യം

Update: 2025-09-21 01:45 GMT

ചണ്ഡീഗഡ്: സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് ചണ്ഡീഗഡിൽ തുടക്കമാകും. പ്രതിനിധി സമ്മേളനം നാളെ മുതലാണ് ആരംഭിക്കുന്നത്. ഡി.രാജ മാറണമെന്ന് ഭൂരിഭാഗം ഘടകങ്ങളുടെയും ആവശ്യം. അമർജിത് കൗറിനെ ജനറൽ സെക്രട്ടറിയായ പരിഗണിച്ചേക്കും. പാർട്ടി കോൺഗ്രസ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ മീഡിയ വണിനോട് പറഞ്ഞു.

പാർട്ടിയുടെ ശതാബ്‌ദി വർഷത്തിലാണ് 25-ാം പാർട്ടി കോൺഗ്രസിന് ഇന്ന് ചണ്ഡീഗഡിൽ കൊടിയുയരുന്നത്. ഇന്ത്യയുടെ ജനാധിപത്യ ഘടനയെ ഭീഷണിപ്പെടുത്തുന്ന സ്വേച്ഛാധിപത്യത്തിന്റെയും വർഗീയ രാഷ്ട്രീയത്തിന്റെയും വളർച്ച, തൊഴിലില്ലായ്മയുടെയും കാർഷിക ദുരിതത്തിന്റെയും പ്രതിസന്ധി, ഫെഡറലിസത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്തൽ, അയൽരാജ്യങ്ങളുമായി സമാധാനം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത, പ്രതിപക്ഷ ഐഖ്യം എന്നിവയാണ് പാർട്ടി കോൺഗ്രസിൽ പ്രധാന ചർച്ച.

Advertising
Advertising

2019 ൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡി. രാജക്ക് 75 വയസ് പ്രായപരിധി പിന്നിട്ടതിനാൽ മാറ്റം വേണമെന്ന് കേരള ഘടകത്തിലെ നേതാക്കളടക്കം വാദിക്കുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും റിപ്പോര്‍ട്ടുകളിലും പ്രമേയങ്ങളിലുമുള്ള ചര്‍ച്ചകളാണ് മുഖ്യമായും നടക്കുക. 24ന് പാര്‍ട്ടിയുടെ രാഷ്ട്രീയ, സംഘടനാ കാര്യം ഉള്‍പ്പെടെയുള്ള നാലു കമ്മീഷനുകളിലേക്ക് തെരഞ്ഞെടുപ്പുകൾ നടക്കും. സമാപന ദിവസമായ വ്യാഴാഴ്ചയാണ് ദേശീയ കൗണ്‍സില്‍. ദേശീയ സെക്രട്ടറിയേറ്റ് തുടങ്ങിയ സമിതികളിലേക്കും ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പും നടക്കുക.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News