നേത്രാവതി നദിയിൽ മുതലയുടെ സാന്നിധ്യം
മുതലയെ പിടികൂടുന്നതുവരെ നദിയിലിറങ്ങരുതെന്നും നിർദേശമുണ്ട്
Update: 2025-10-23 06:53 GMT
Photo| Special Arrangement
മംഗളൂരു:മംഗളൂരു നേത്രാവതി നദിയിൽ മുതലയുടെ സാന്നിധ്യം. ബെൽത്തങ്ങാടി കൽമഡ്‌ക പജിരഡ്‌ക സദാശിവേശ്വര ക്ഷേത്രത്തിന് സമീപമാണ് മുതലയെ കണ്ടെത്തിയത്.
ക്ഷേത്രത്തിന് സമീപം നദിക്കരയിൽ മുതല വിശ്രമിക്കുന്നതായാണ് കണ്ടത്. മുതലയെ കണ്ടത് നാട്ടുകാരിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. രാത്രിയിൽ പ്രദേശത്ത് ചുറ്റി സഞ്ചരിക്കുന്ന മുതലയുടെ വീഡിയോ പ്രചരിക്കുന്നുണ്ട്. മുതലയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നദീതീരങ്ങളിൽ താമസിക്കുന്നവരും സന്ദർശകരും ജാഗ്രത പാലിക്കാൻ വനം വകുപ്പ് നിർദ്ദേശിച്ചു. മുതലയെ പിടികൂടുന്നതുവരെ നദിയിലിറങ്ങി കുളിക്കരുതെന്നും നിർദേശമുണ്ട്.