പ്രായപരിധിയിൽ ഇളവ്; ഡി.രാജ സിപിഐ ജനറൽ സെക്രട്ടറിയായി തുടരും

രാജയ്ക്ക് മാത്രം പ്രായപരിധിയിൽ ഇളവ് നൽകാൻ ഇന്നലെ രാത്രി ചേർന്ന നിർവാഹകസമിതി തീരുമാനിക്കുകയായിരുന്നു

Update: 2025-09-25 00:50 GMT
Editor : ലിസി. പി | By : Web Desk

ഡല്‍ഹി: സിപിഐ ജനറൽ സെക്രട്ടറിയായി ഡി.രാജ തുടരും. കേന്ദ്ര സെക്രട്ടയേറിയേറ്റ് അംഗം കെ.നാരായണയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പ്രായപരിധിയിൽ ഡി.രാജയ്ക്ക് മാത്രം ഇളവ് നൽകാൻ ഇന്നലെ രാത്രി ചേർന്ന നിർവാഹകസമിതി തീരുമാനിച്ചു. ഇന്ന് ഉച്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.75 വയസ്സ് പ്രായപരിധിയെ തുടർന്ന് കേന്ദ്ര സെക്രട്ടേറിയേറ്റിൽ നിന്ന് കെ. നാരായണ, പല്ലഭ് സെൻ ഗുപ്‌ത,സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓജ എന്നിവർ ഒഴിവാകും.

പ്രായപരിധി ഇളവിൽ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി കൂടുതൽ സംസ്ഥാന ഘടകങ്ങൾ രംഗത്തെത്തിയിരുന്നു. കേരളത്തിന് പിന്നാലെ ആന്ധ്ര, തെലങ്കാന സംസ്ഥാന ഘടകകങ്ങളും പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സമരങ്ങൾ സംഘടിപ്പിക്കുന്നതിൽ ദേശീയ നേതൃത്വത്തിന് കടുത്ത വീഴ്ചയെന്നാണ് വിമർശനം.

Advertising
Advertising

എതിർപ്പുകൾക്കിടയിലും അതേസമയം തമിഴ്നാട്, കർണ്ണാട ബിഹാർ, ബംഗാൾ, ഘടകകങ്ങൾ ഡി.രാജയ്ക്കൊപ്പമാണ്.ബിഹാർ സംസ്ഥാന സെക്രട്ടറി രാംനരേഷ് പാണ്ഡേയാണ് രാജയ്ക്ക് പിന്തുണ നൽകുന്നത്. നേതാക്കൾക്ക് പ്രായപരിധി വേണ്ടെന്നാണ് 82 കാരനായ ബിഹാർ സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം.ഒരാൾക്ക് മാത്രമായി പ്രായപരിധി നിബന്ധന ഒഴിവാക്കാനാകില്ലെന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം ഉൾപ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം.ഇതെല്ലാം തള്ളിയാണ് ഡി.രാജയെ വീണ്ടും സിപിഐ ജനറല്‍ സെക്രട്ടറിയാക്കിയത്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News