'മലിനീകരണത്തിന്റെ ഉത്തരവാദിത്തം കര്‍ഷകരുടെ തലയില്‍ കെട്ടിവെക്കുകയാണോ?'; വായു മലിനീകരണത്തില്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ സുപ്രിംകോടതി

എത്രയും വേഗം പരിശോധന നടത്തി തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചു

Update: 2026-01-06 11:49 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഏറെക്കാലമായി തുടരുന്ന വായുമലിനീകരണത്തില്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ സുപ്രിംകോടതി. മലിനീകരണത്തിന്റെ ഉത്തരവാദിത്തം കര്‍ഷകരുടെ തലയില്‍ കെട്ടിവെക്കുകയാണോയെന്ന് സുപ്രിംകോടതി ചോദിച്ചു. മലിനീകരണത്തിന്റെ കാരണം വിദഗ്ധ സമിതിയെ വെച്ച് പഠിക്കണമെന്നും സുപ്രിംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എത്രയും വേഗം പരിശോധന നടത്തി തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

ഡല്‍ഹിയില്‍ കോവിഡ് സമയത്ത് മാത്രമായിരുന്നു നീല നിറത്തിലുള്ള ആകാശം ദൃശ്യമായതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മലിനീകരണത്തിന്റെ യഥാര്‍ഥ കാരണം എത്രയും വേഗം അറിയണം. കോവിഡ് സമയത്ത് മാത്രമാണ് നീല നിറത്തിലുള്ള ആകാശം ഡല്‍ഹിയില്‍ ദൃശ്യമായത്. നഗരം പുകയിലമര്‍ന്നതിന്റെ യഥാര്‍ഥ കാരണമറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. വായു മലിനീകരണം കുറയ്ക്കുന്നതിനായി ദീര്‍ഘകാല പദ്ധതികള്‍ ആരംഭിക്കണമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

കോടതി ഉന്നയിച്ച വിഷയങ്ങളെ ഗൗരവത്തില്‍ മനസിലാക്കുന്നുവെന്നും സംസ്ഥാനത്തെ തല്‍സ്ഥിതികള്‍ മനസിലാക്കുന്നതിനായി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - അൻഫസ് കൊണ്ടോട്ടി

Similar News