ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ദൃശ്യങ്ങള്‍ പകര്‍ത്തി

സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്

Update: 2022-07-15 09:33 GMT

ഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. തെക്കൻ ഡൽഹിയിലെ വസന്ത് വിഹാറിൽ നിന്ന് ഉത്തർപ്രദേശിലെ ഗസിയാബാദിലേക്കുള്ള 44 കിലോമീറ്റര്‍ യാത്രക്കിടയിലാണ് പെണ്‍കുട്ടിയെ പ്രതികള്‍ ക്രൂരമായി ആക്രമിച്ചത്. പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ അക്രമികള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂലൈ 6നാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. ഒരു സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും മടങ്ങുമ്പോള്‍ വസന്ത് വിഹാർ മാർക്കറ്റിൽ വെച്ച് പ്രതികളിൽ രണ്ടുപേരെ കണ്ടുമുട്ടിയിരുന്നതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഇവരുമായി മാര്‍ക്കറ്റില്‍ കറങ്ങിനടക്കുമ്പോള്‍ മൂന്നാമത്തെയാള്‍ കാറുമായി തന്നെ വാഹനത്തില്‍ കയറ്റിയതായി പെണ്‍കുട്ടി പറയുന്നു. മദ്യം കുടിപ്പിച്ച ശേഷം തന്നെ കാറില്‍ കയറ്റിയെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. നഗരത്തിലൂടെ കാറില്‍ ചുറ്റിക്കറങ്ങുന്നതിനിടെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തു.

പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു വീഡിയോയും പ്രതികള്‍ തയ്യാറാക്കി. അവശനിലയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിക്കുന്നത്. തൊട്ടുപിന്നാലെ 23, 25, 35 വയസ് പ്രായമുള്ള മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.  

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News