ധർമ്മസ്ഥല അന്വേഷണത്തിന് ഇഡിയും

വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ സംശയാസ്പദമായ വിദേശ ധനസഹായം ഉപയോഗിച്ചുവെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്

Update: 2025-09-03 15:59 GMT
Editor : നബിൽ ഐ.വി | By : Web Desk

മംഗളൂരു: ധർമ്മസ്ഥല അന്വേഷണത്തിന് ഇഡിയും. കേസ് എൻഐഎക്ക് കൈമാറണമെന്ന് ബിജെപി ആവശ്യം ഉന്നയിക്കുകയും എസ്ഐടി അന്വേഷണം തന്നെ മതിയെന്ന നിലപാടിൽ കർണാടക സർക്കാർ ഉറച്ചു നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രംഗത്തെത്തിയത്.

വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ സംശയാസ്പദമായ വിദേശ ധനസഹായം ഉപയോഗിച്ചുവെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ ക്ഷേത്രനഗരത്തിൽ കലാപം സൃഷ്ടിക്കാൻ വിദേശ ഫണ്ട് ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന വ്യക്തികളുടെയും എൻ‌ജി‌ഒകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും രേഖകളിലും ഇടപാടുകളിലും ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം അന്വേഷണം നടത്തുകയാണ് ഇഡി ദൗത്യം.

വിദേശ ഫണ്ടിംഗ് മാനദണ്ഡങ്ങൾ ലംഘിക്കുകയോ ഫണ്ട് ദുരുപയോഗം ചെയ്യുകയോ ചെയ്താൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News