വോട്ടര്‍ പട്ടിക ക്രമക്കേട് : രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലില്‍ നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമീഷന്‍

രാഹുല്‍ഗാന്ധി കാണിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട രേഖയല്ലെന്നും കമ്മീഷന്‍

Update: 2025-08-10 14:19 GMT

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അട്ടിമറി വെളിപ്പെടുത്തലില്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ് അയച്ചത്.

രാഹുല്‍ഗാന്ധി കാണിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട രേഖയല്ല. രാഹുല്‍ കാണിച്ചത് ഏത് രേഖ എന്നും കമ്മിഷന്‍ ചോദിച്ചു. സത്യവാങ്മൂലതോടൊപ്പം ഇത് നല്‍കണമെന്നും നിര്‍ദ്ദേശം. ശകുൻ റാണി രണ്ടു തവണ വോട്ട് ചെയ്തതിന് എന്ത് തെളിവ്? അന്വേഷണം നടത്തിയപ്പോൾ ഒരുതവണ മാത്രമാണ് വോട്ട് ചെയ്തതെന്ന് ശകുൻ റാണി അറിയിച്ചു. അതിനാൽ ആരോപണങ്ങൾ വ്യക്തമാക്കുന്ന രേഖകൾ രാഹുൽ ഗാന്ധി ഹാജരാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടിസ്.

Advertising
Advertising

രാഹുൽ ഗാന്ധിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയപാർട്ടികൾക്ക് വോട്ടർപട്ടികയുടെ ഡിജിറ്റൽ കോപ്പി ലഭ്യമാക്കാറുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ.

രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിച്ചിട്ട് മൂന്ന് ദിവസമായിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലായിരുന്നു. അതിന് തൊട്ടുപിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നോട്ടിസ് അയച്ചത്. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം പാലിക്കുന്നതിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിരുന്നു. 

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News