ആന്ധ്രാപ്രദേശില്‍ വോട്ടെടുപ്പിനെത്തുടര്‍ന്നുണ്ടായ അക്രമം; ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും സമന്‍സയച്ച് തെരഞ്ഞടുപ്പ് കമ്മീഷന്‍

ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ സമന്‍സയച്ചത്

Update: 2024-05-16 16:32 GMT

അമരാവതി: ആന്ധ്രാപ്രദേശില്‍ വോട്ടെടുപ്പിനെത്തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍ ഇടപ്പെട്ടു. ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ സമന്‍സയച്ചു. സര്‍ക്കാറും പൊലീസും സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

വോട്ടെടുപ്പിനിടയിലും തുടര്‍ന്നും സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ ഇടപെടല്‍. ചീഫ് സെക്രട്ടറി കെ.എസ് ജവഹര്‍ റെഡ്ഡിക്കും ഡിജിപി ഹരീഷ് കുമാര്‍ ഗുപ്തക്കും തെരഞ്ഞെടുപ്പ് കമ്മീന്‍ ഇന്നലെയാണ് സമന്‍സ് അയച്ചത്. ഡല്‍ഹിയില്‍ നേരിട്ടെത്തി അക്രമസംഭവങ്ങളില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണം, വോട്ടെടുപ്പിന് ശേഷമുണ്ടായ സംഘര്‍ഷങ്ങള്‍ തടയാനാകാത്തതിന്റെ കാരണം വ്യക്തമാക്കണെമന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

Advertising
Advertising

ആന്ധ്രയില്‍ നിയമസഭയിലേക്കും ലോക്സഭയിലേക്കും തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും ടിഡിപിയുടെയും പ്രവര്‍ത്തകരാണ് മിക്കയിടങ്ങളിലും ഏറ്റമുട്ടിയത്. ടിഡിപി അക്രമത്തിന് പ്രേരിപ്പിച്ചെന്നും വോട്ടെടുപ്പ് തടസ്സപ്പെടുത്തിയെന്നും വൈഎസ്ആര്‍സിപി ജനറല്‍ സെക്രട്ടറി സജ്ജല രാമകൃഷ്ണ റെഡ്ഡി ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം ടിഡിപി നേതാക്കളെയും പ്രവര്‍ത്തകരെയും അക്രമത്തിന് പ്രേരിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ടിഡിപി ചന്ദ്രഗിരി നിയമസഭാ സ്ഥാനാര്‍ഥി പുലിവര്‍ത്തി വെങ്കട മണി പ്രസാദിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു. സംസ്ഥാനത്തെ പ്രത്യേക പൊലീസ് നിരീക്ഷകന്‍ ദീപക് മിശ്ര വൈഎസ്ആര്‍സിപി നേതാക്കളെ ആക്രമിച്ച ടിഡിപിക്കാര്‍ക്കെതിരായ പരാതി ഒഴിവാക്കുകയാണെന്ന് കാട്ടി വൈഎസ്ആര്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.



Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News