Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മുംബൈ: വ്യാജ മരുന്ന് ദുരന്തത്തിൽ മരിച്ച കുട്ടികളുടെ എണ്ണം 11 ആയി ഉയർന്നു. രണ്ടാഴ്ചയ്ക്കിടെ മധ്യപ്രദേശിൽ ഒൻപതും രാജസ്ഥാനിൽ രണ്ടും കുട്ടികളാണ് മരിച്ചത്. നിരവധി കുട്ടികൾ ചികിത്സയിലുണ്ട്.
1400ൽ അധികം പേരാണ് നിരീക്ഷണത്തിലുള്ളത്. വ്യാജ കഫ്സിറപ്പാണ് ദുരന്തമുണ്ടാക്കിയതെന്നാണ് സൂചന. കിഡ്നി തകരാറിലായതിനെ തുടർന്നാണ് കുട്ടികൾ മരിച്ചത്. മധ്യപ്രദേശിലെ ചിന്ദ്വാഡയിലാണ് കൂടുതൽ മരണം.
ഭരത്പൂര്‍, സിക്കാര്‍ ജില്ലകളില്‍ ചുമയുടെ സിറപ്പ് കഴിച്ചതിന് ശേഷം ആളുകളിൽ ഛര്‍ദ്ദി, മയക്കം, അസ്വസ്ഥത, തലകറക്കം, അസ്വസ്ഥത, അബോധാവസ്ഥ തുടങ്ങിയ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പിന്നാലെ ഭരത്പൂര്‍ ജില്ലയിലുടനീളം ഈ മരുന്ന് വിതരണം ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി.