ഡൽഹി എംപിമാരുടെ ഫ്ലാറ്റിലെ തീപിടിത്തം: അപകടകാരണം പടക്കങ്ങളെന്ന് സ്ഥിരീകരണം

'കെട്ടിടത്തിലെ അഗ്നിസുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനക്ഷമമായിരുന്നു'

Update: 2025-10-19 08:22 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: ഡൽഹി എംപിമാരുടെ ഫ്ലാറ്റിൽ തീപിടിക്കാൻ കാരണം പടക്കങ്ങൾ തന്നെയെന്ന് സ്ഥിരീകരണം. കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെട്ടിടത്തിലെ അഗ്നിസുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനക്ഷമമായിരുന്നുവെന്നും ഫ്ലാറ്റിൽ സ്പ്രിങ്ളറുകൾ ഉണ്ടായിരുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇന്നലെയാണ് ബിഡി മാർഗിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന് താഴെ കുട്ടികൾ പടക്കം പൊട്ടിക്കുമ്പോൾ ആണ് ഉപയോഗശൂന്യമായ ഫർണിച്ചറുകളിലേക്ക് തീ പടർന്നത്. അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ല.

Advertising
Advertising

ഉച്ചക്ക് ഒരു മണിയോടെയാണ് ബിഡി മാര്‍ഗിലുള്ള ബ്രഹ്മപുത്ര അപ്പാര്‍ട്ട്മെന്‍റിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന് തീപിടിച്ചത്. ബേസ്മെന്‍റില്‍ കൂട്ടിയിട്ടിരുന്ന ഉപയോഗശൂന്യമായ ഫര്‍ണ്ണിച്ചറുകള്‍ക്ക് ആദ്യം തീ പിടിക്കുകയായിരുന്നു. സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്‍റെ രണ്ട് നിലകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ആളിപ്പടര്‍ന്ന തീയില്‍ രണ്ട് നിലകളില്‍ കാര്യമായ നാശനഷ്ടമുണ്ടായി.

ഫ്ലാറ്റുകളിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. പല എംപിമാരുടെയും സ്റ്റാഫുകള്‍ അപകടസമയത്ത് ഇവിടെ ഉണ്ടായിരുന്നു. അപകടം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞാണ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയതെന്നും നിരന്തരം വിളിച്ചിട്ടും ഇടപെടലുണ്ടായില്ലെന്നും സാകേത് ഗോഖലെ എംപി ഡൽഹി സര്‍ക്കാരിനെ വിമര്‍ശിച്ച് എക്സിൽ കുറിച്ചിരുന്നു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News