GST പരിഷ്കരണം: പ്രതീക്ഷിച്ചത് പോലെ വിലക്കുറവില്ല; ചില മേഖലകളിൽ ലാഭമെന്ന് ഉപഭോക്താക്കൾ

സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ

Update: 2025-09-23 02:50 GMT

ന്യൂഡൽഹി: ജിഎസ്ടി പരിഷ്കരണത്തിൽ പ്രതീക്ഷിച്ചത് പോലെ വിലക്കുറവ് അനുഭവപ്പെടുന്നില്ലെങ്കിലും ചില മേഖലകളിൽ മാറ്റങ്ങൾ പ്രതിഫലിച്ചു തുടങ്ങി. ചെറുകാറുകളുടെ നികുതി കുറച്ചത് മധ്യവർഗം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. കഴിഞ്ഞ എട്ട് വർഷമായി നികുതി ഇളവ് ഇല്ലാതിരുന്ന സാചര്യത്തിലാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്. എന്നാൽ അതിലും പൊരുത്തക്കേടുകൾ തുടരുന്നു എന്നതാണ് വസ്തുത.

ഇതുമായി ബന്ധപ്പെട്ട് വലിയ പ്രചാരണങ്ങൾക്ക് ഇന്ന് ബിജെപി തുടക്കം കുറിക്കും. മാർക്കറ്റുകളിൽ 375 വസ്തുക്കൾക്കാണ് വ്യത്യാസം വന്നിരിക്കുന്നത്. ഒരാഴ്ചക്ക് ശേഷമാണ് കൃത്യമായി ഇതിന്റെ പ്രതിഫലനം തിരിച്ചറിയാൻ സാധിക്കുക. അതേസമയം, പഴയ വിലക്ക് പ്രിന്റ് ചെയ്ത സാധനങ്ങൾ എന്ത് ചെയ്യുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഇതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക നൽകണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.

നിഫ്റ്റിയും സെൻസസും ഇടിഞ്ഞതല്ലാതെ കേരളത്തിലും മാർക്കറ്റിൽ വലിയ വ്യത്യാസം അനുഭവപ്പെട്ടിട്ടില്ല. പഴയ വിലയിൽ സ്റ്റോക്കുകൾ വാങ്ങിക്കൂട്ടിയ കച്ചവടക്കാരെ സംബന്ധിച്ച് ഇത് അവർക്ക് തിരിച്ചടിയാകും. പ്രത്യകിച്ചും നിത്യോപോയോഗ സാധങ്ങൾക്കാണ് കൂടുതലും വില കുറയുമെന്ന പ്രഖ്യാപനമുള്ളത്. ഇതുകാരണം ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിലാവുന്ന സാഹചര്യവുമുണ്ട്. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News