യുപിയിൽ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; ജിം ട്രെയിനർ അറസ്റ്റിൽ

ജില്ലാ മജിസ്ട്രേറ്റിന്റെ ഔദ്യോഗിക വസതിക്കടുത്താണ് മൃതദേഹം കുഴിച്ചിട്ടത്

Update: 2024-10-27 12:00 GMT
Editor : നബിൽ ഐ.വി | By : Web Desk

ലഖ്നൗ: ഉത്തർ പ്രദേശിലെ കാൺപൂർ ജില്ലയിൽ നാലുമാസം മുമ്പ് കാണാതായ 32കാരിയുടെ മൃതദേഹം കണ്ടെത്തി. ബിസിനസുകാരന്റെ ഭാര്യയായ ഏക്ത ഗുപ്തയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജിം ​ട്രെയിനർ വിമൽ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ ജൂൺ 24 മുതൽ അന്വേഷണം നടക്കുകയായിരുന്നു. ജിം പരിശീലകനായ വിമൽ സോണിയുമായി യുവതി അടുപ്പത്തിലായിരുന്നു. ജിമ്മിലെ പരിശീലനത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. മറ്റൊരു യുവതിയുമായി വിമലിന്റെ വിവാഹം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഒരു ദിവസം ജിമ്മിലെത്തിയ ഏക്തയുമായി വിമൽ കാറിൽ പുറത്തേക്ക് പോയി. തർക്കത്തിനിടെ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Advertising
Advertising

ജില്ലാ മജിസ്ട്രേറ്റിന്റെ ഔദ്യോഗിക വസതിക്കടുത്ത് ഉന്നതർ താമസിക്കുന്ന പ്രദേശത്താണ് യുവതിയുടെ മൃതദേഹം വിമൽ കുഴിച്ചിട്ടത്. ഈ പ്രദേശത്തുള്ള വീടുകളിൽ സുരക്ഷാ ഉദ്യോഗസ്ഥനും സി.സി.ടി.വി ക്യാമറകളുമുണ്ട്. എല്ലാവരുടെയും കണ്ണുവെട്ടിച്ചാണ് കാറിൽ ഇവിടെയെത്തി അഞ്ചു മണിക്കൂറോളം സമയമെടുത്ത് വിമൽ മൃതദേഹം കുഴിച്ചിട്ടത്. റായ്പുര സ്വദേശിയാണ് പരിസരം കുഴിച്ചുകൊണ്ടിരിക്കെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ച് കീഴടങ്ങുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ പ്രതിയെ കണ്ടെത്താൻ പൊലീസ് ഏറെ പ്രയാസപ്പെട്ടു

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News