'പ്രതികളെ വേട്ടയാടി പിടിക്കണം'; കർശന നിർദേശവുമായി അമിത് ഷാ

അന്വേഷണ ഏജൻസികൾക്ക് പരിപൂർണ സ്വാതന്ത്ര്യം നൽകുന്നതായും അദ്ദേഹം പറഞ്ഞു

Update: 2025-11-11 12:41 GMT

ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിൽ കേന്ദ്ര ഏജൻസികൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷായുടെ കർശന നിർദേശം. പ്രതികളായവരെ വേട്ടയാടി പിടിക്കണമെന്ന് നിർദേശം നൽകി. മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗങ്ങൾ വിളിച്ചുചേർത്തതായി അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.

 അന്വേഷണ ഏജൻസികൾക്ക് പരിപൂർണ സ്വാതന്ത്ര്യം. ഈ പ്രവൃത്തിയിൽ ഉൾപ്പെട്ട എല്ലാവരും ഞങ്ങളുടെ ഏജൻസികളുടെ പ്രത്യാഘാതം നേരിടേണ്ടി വരും എന്നും എക്‌സ് പോസ്റ്റിൽ പറഞ്ഞു.

അതേസമയം കേസിൻ്റെ അന്വേഷണം എൻഐഎക്ക് കൈമാറി. ഡൽഹി സ്‌ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഉമർ മുഹമ്മദിന്റെ മാതാവിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. സ്ഫോടനത്തിൽ ഉമർ മുഹമ്മദ് കൊല്ലപ്പെട്ടിരിന്നോ എന്ന് തിരിച്ചറിയാനാണ് നടപടി.

Advertising
Advertising




 


Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News