കിടക്കയിൽ മൂത്രമൊഴിച്ചു; ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ച് യുവതി

യുവതിയെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല

Update: 2022-07-25 11:50 GMT
Editor : afsal137 | By : Web Desk

ഇൻഡോർ: മധ്യപ്രദേശിൽ കിടക്കയിൽ മൂത്രമൊഴിച്ചതിന് ഒമ്പത് വയസ്സുള്ള ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ച് യുവതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 294, സെക്ഷൻ 323 (സ്വമേധയാ വേദനിപ്പിക്കൽ) 324 ( അപകടകരമായ ആയുധങ്ങളും മറ്റും ഉപയോഗിച്ച് മുറിവേൽപ്പിക്കൽ ) എന്നീ വകുപ്പുകൾ പ്രകാരം യുവതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

പ്രതി ഇരയുടെ അടുത്ത ബന്ധുവാണെന്നും അവൾ പ്രതിയുടെ ദത്തുപുത്രിയാണെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ യുവതിയെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സാരമായി പൊള്ളലേറ്റിട്ടുണ്ടെന്നും ശരീരത്തിൽ നഖം കൊണ്ട് മുറിവേൽപ്പിച്ചിട്ടുണ്ടെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് പല്ലവി പോർവാൾ പറഞ്ഞു. പ്രതി മാനസിക രോഗിയാണെന്ന് തോന്നുന്നു. യുവതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കണമെന്നും കുട്ടിയുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

പെൺകുട്ടിയെ ഡോക്ടർമാർ ചികിത്സിക്കുന്നുണ്ടെന്നും ഇരയുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും എഫ്ഐആറിൽ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News