'ബി.ജെ.പിയുടെ വാഷിങ് മെഷീൻ മുംബൈയിൽ വീണ്ടും പ്രവർത്തനം തുടങ്ങി'; മോദിയുടെ പേരിലുള്ള സോപ്പുപൊടിയുടെ ചിത്രം പങ്കുവെച്ച് ജയറാം രമേശ്

ICE (ഇൻകം ടാക്‌സ്, സി.ബി.ഐ, ഇ.ഡി) സോപ്പുപൊടിയാണ് വാഷിങ് മെഷീനിൽ ഉപയോഗിക്കുന്നതെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.

Update: 2023-07-03 10:04 GMT

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ എൻ.സി.പി എം.എൽ.എമാർ എൻ.ഡി.എ സഖ്യത്തിലേക്ക് കൂടുമാറിയതിൽ ബി.ജെ.പിയെ പരിഹസിച്ച് കോൺഗ്രസ്. ICE (ഇൻകം ടാക്‌സ്, സി.ബി.ഐ, ഇ.ഡി) സോപ്പുപൊടി ഉപയോഗിച്ച് ബി.ജെ.പിയുടെ വാഷിങ് മെഷീൻ ഇന്നലെ മുംബൈയിൽ വീണ്ടും പ്രവർത്തനം തുടങ്ങിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള സോപ്പുപൊടിയുടെ ചിത്രം പങ്കുവെച്ചാണ് ട്വീറ്റ്.

പ്രതിപക്ഷ സഖ്യത്തിന്റെ ചരമക്കുറിപ്പുകളിൽ ബി.ജെ.പി ആവേശം കൊള്ളുകയാണ്. എന്നാൽ ചരമക്കുറിപ്പുകാർക്ക് നിരാശരാവേണ്ടി വരും. പ്രതിപക്ഷ പാർട്ടികളുടെ അടുത്ത യോഗം ജൂലൈ 17, 18 തിയ്യതികളിൽ ബെംഗളൂരുവിൽ നടക്കും. ബി.ജെ.പിയുടെ മുംബൈ ഓപ്പറേഷൻ പ്രതിപക്ഷ നിശ്ചയദാർഢ്യത്തെ ശക്തിപ്പെടുത്തുമെന്നും ജയറാം രമേശ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News