ജമ്മുവിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ 16കാരിയെ കഴുത്തുഞെരിച്ച് കൊന്നു; യു.പി സ്വദേശിയായ കാമുകൻ അറസ്റ്റിൽ

നാല് മാസത്തിന് മുമ്പാണ് പ്രതി ജമ്മുവിൽ എത്തുന്നതെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിനോടു പറഞ്ഞു.

Update: 2023-03-26 10:02 GMT

ലഖ്നൗ: ജമ്മുവിൽ താമസിച്ചുവന്ന 16കാരിയായ പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയും ചെയ്ത ശേഷം കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് ഹാപൂർ ഭീംന​ഗർ സ്വദേശിയായ ആഷു (22) ആണ് അറസ്റ്റിലായത്.

പെൺകുട്ടിയുമായി യുപിയിലേക്ക് ഒളിച്ചോടുകയും തുടർന്ന് വീട്ടിൽ ഒരുമിച്ച് താമസിക്കുകയും തർക്കത്തിനിടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മാർച്ച് 22നായിരുന്നു സംഭവം. മാഹിനൂർ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.

നാല് മാസത്തിന് മുമ്പാണ് ആഷു ജമ്മുവിൽ എത്തുന്നതെന്ന് പെൺകുട്ടിയുടെ പിതാവ് താലിബ് അലി പൊലീസിനോടു പറഞ്ഞു. തുടർന്ന് 16കാരിയായ തന്റെ മകളുമായി അടുപ്പത്തിലാവുകയും തനിക്കൊപ്പം ഹാപൂരിലേക്ക് വരാൻ പ്രേരിപ്പിക്കുകയും ചെയ്തെന്നും അവളെയും കൊണ്ട് ഒളിച്ചോടുകയായിരുന്നെന്നും അദ്ദേഹം അറിയിച്ചു.

അസം സ്വദേശിയായ താലിബ് അലി, എട്ട് വർഷമായി ജമ്മുവിലാണ് താമസിക്കുന്നത്. എന്നാൽ, പെൺകുട്ടി സ്വയം ജീവൻ അവസാനിപ്പിച്ചതാണ് എന്നായിരുന്നു ആഷു പൊലീസിനോട് പറഞ്ഞത്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് മരണമെന്ന് വ്യക്തമായി.

ഇതോടെ അന്വേഷണം ആരംഭിക്കുകയും ആഷുവിനെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ആഷുവിനെ അറസ്റ്റ് ചെയ്യുകയും കൊലക്കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു- പൊലീസ് വ്യക്തമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News