ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി; 1000 കടന്ന് പാചകവാതക വില

വാണിജ്യാവിശ്യത്തിനുള്ള സിലിണ്ടർ വില കഴിഞ്ഞ ആഴ്ച വർധിപ്പിച്ചിരുന്നു.

Update: 2022-05-07 02:13 GMT

ഡല്‍ഹി: രാജ്യത്ത്  പാചക വാതക വില ആയിരം കടന്നു.14.2 കിലോ സിലിണ്ടറിന്‍റെ വില 1006.50 രൂപയായി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ മാർച്ചിലാണ് അവസാനമായി പാചകവാതക വിലയില്‍ വർധനയുണ്ടായത്. അന്ന് 956 രൂപയായാണ് വര്‍ധിച്ചത്. ഒന്നരമാസത്തിന് ശേഷമാണ് വീണ്ടും വർധനയുണ്ടായിരിക്കുന്നത്.

വാണിജ്യാവിശ്യത്തിനുള്ള സിലിണ്ടർ വില കഴിഞ്ഞ ആഴ്ച വർധിപ്പിച്ചിരുന്നു. 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 102.50 രൂപയാണ് കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2,355 രൂപയാണ് ഉയർന്നത്. നേരത്തെ ഇത് 2253 ആയിരുന്നു. നാലുമാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലണ്ടറിന് കൂടിയത്.

Full View




Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News