കർണാടകയിൽ വെനസ്വേല ഐക്യദാർഢ്യ പരിപാടി തടയാനുള്ള സിദ്ധരാമയ്യ സർക്കാരിന്റെ ശ്രമം അപലപനീയം: എം.എ ബേബി
ചേരിചേരാ പ്രസ്ഥാനത്തിന്റെ കാലത്ത് ഇന്ത്യ സ്വീകരിച്ചിരുന്ന സാമ്രാജ്യത്വ വിരുദ്ധ നിലപാട് കോൺഗ്രസ് നേതാക്കൾ തന്നെ രൂപപ്പെടുത്തിയതാണെന്ന് ഓർക്കണമെന്ന് എം.എ ബേബി എക്‌സിൽ കുറിച്ചു
ന്യൂഡൽഹി: കർണാടകയിൽ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ വെനസ്വേല ഐക്യദാർഢ്യ പരിപാടി തടയാൻ ശ്രമിച്ച സിദ്ധരാമയ്യ സർക്കാരിന്റെ നടപടി അപലപനീയമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. ചേരിചേരാ പ്രസ്ഥാനത്തിന്റെ കാലത്ത് ഇന്ത്യ സ്വീകരിച്ചിരുന്ന സാമ്രാജ്യത്വ വിരുദ്ധ നിലപാട് കോൺഗ്രസ് നേതാക്കൾ തന്നെ രൂപപ്പെടുത്തിയതാണെന്ന് ഓർക്കണമെന്ന് എം.എ ബേബി എക്‌സിൽ കുറിച്ചു.
പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ജനാധിപത്യവിരുദ്ധമായ ഇത്തരം നടപടികൾകൊണ്ട് തങ്ങളെ പിന്തിരിപ്പിക്കാനാവില്ല. നിങ്ങൾ പഴയ നിലപാടുകൾ മറന്നാലും വെനസ്വേലയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തിനെതിരെ ശബ്ദമുയർത്താൻ ധൈര്യം കാണിച്ചില്ലെങ്കിലും, സിപിഎം അതിന്റെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം തുടരും. അമേരിക്കയുടെ ഭീകരാക്രമണങ്ങൾക്കും തട്ടിക്കൊണ്ടുപോകലുകൾക്കും എതിരെ വെനസ്വേലയിലെ സർക്കാരിനും ജനങ്ങൾക്കുമൊപ്പം തങ്ങൾ നിലകൊള്ളുമെന്നും എം.എ ബേബി പറഞ്ഞു.
Shame on the @siddaramaiah government in Karnataka for blockading @cpimspeak's state committee office in Bengaluru, under the pretext of a court order, to prevent our programme in solidarity with Venezuela from being conducted. They should remember that India had an… pic.twitter.com/n2kHgEB5M9
— M A Baby (@MABABYCPIM) January 4, 2026