എക്‌സിൽ തിരിച്ചെത്തി മക്തൂബ്
മേയ് എട്ടിനാണ് മക്തൂബിന്റെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചത്.
Update: 2025-05-17 13:29 GMT
കോഴിക്കോട്: സ്വതന്ത്ര മാധ്യമമായ മക്തൂബിന്റെ എക്‌സ് അക്കൗണ്ട് പുനഃസ്ഥാപിച്ചു. മേയ് എട്ടിനാണ് മക്തൂബിന്റെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചത്. നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് അക്കൗണ്ട് മരവിപ്പിച്ചത് എന്ന് മാത്രമായിരുന്നു എക്‌സിന്റെ വിശദീകരണം. എന്തുകൊണ്ടാണ് അക്കൗണ്ട് മരവിപ്പിച്ചത് എന്ന് വ്യക്തമാക്കിയിരുന്നില്ല.
അക്കൗണ്ട് ബ്ലോക്ക് ചെയ്തത് സംബന്ധിച്ച് വിശദീകരണമൊന്നും ലഭിക്കാത്തതിനാൽ മക്തൂബ് അടുത്ത ആഴ്ച സുപ്രിംകോടതിയെ സമീപിക്കാനിരിക്കെയാണ് അക്കൗണ്ട് പുനഃസ്ഥാപിച്ചത്. പ്രതിസന്ധിയുടെ സമയത്ത് കൂടെ നിന്നവർക്ക് മക്തൂബ് എഡിറ്റോറിയൽ ടീം നന്ദി അറിയിച്ചു.