കർണാടകയിൽ ട്വിസ്റ്റ്; സിദ്ധരാമയ്യയും ഡി.കെയും അല്ല, മുഖ്യമന്ത്രിയാവാൻ മല്ലികാർജുൻ ഖാർഗെ?

ഇന്നലെ നടന്ന ചർച്ചകളിൽ സിദ്ധരാമയ്യയെ പോലെ ഡി കെ ശിവകുമാറും അസ്വസ്ഥനാണ്

Update: 2026-05-27 01:13 GMT

ബംഗളൂരു: കർണാടകയിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നുവെന്ന സൂചനകൾ ശക്തമാകുന്നു. സംസ്ഥാനത്തെ നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായതോടെ, മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥാനം ഒഴിയേണ്ടി വരുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നും, പകരമായി അദ്ദേഹത്തിന് രാജ്യസഭയിലേക്ക് അവസരം നൽകിയേക്കുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രാജ്യസഭാ സീറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്തിമ ധാരണയിലെത്തിയാൽ ഉടൻ തന്നെ സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞേക്കും. നിലവിലെ സാഹചര്യത്തിൽ സിദ്ധരാമയ്യയെ ഡൽഹിയിലേക്ക് വീണ്ടും വിളിച്ചുവരുത്താൻ ഹൈക്കമാൻഡ് ആലോചിക്കുന്നുണ്ട്. നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ നടന്നുവെങ്കിലും, കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തന്നെ എത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.

Advertising
Advertising

ഡി.കെ. ശിവകുമാറിന്റെ കാര്യത്തിൽ ഹൈക്കമാൻഡിന് പൂർണമായ ഉറപ്പില്ലാത്ത സാഹചര്യത്തിൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാര വടംവലി കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു സമവായ സ്ഥാനാർഥി എന്ന നിലയിൽ ഖർഗെയുടെ പേര് ഉയർന്നു വരുന്നത് പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻഡ് കാണുന്ന ഒരു തന്ത്രമായി വിലയിരുത്തപ്പെടുന്നു.

ഏതായാലും നാളെയോ മറ്റന്നാളോ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. നേതൃമാറ്റം നടപ്പാക്കുകയാണെങ്കിൽ അത് കർണാടകയിലെ രാഷ്ട്രീയ സമവാക്യങ്ങളെ വലിയ രീതിയിൽ തന്നെ സ്വാധീനിക്കും.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News