ബിഹാർ മുഖ്യമന്ത്രി പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്ക് അതിക്രമിച്ചു കയറി; 'നിതീഷ് കുമാർ' പിടിയിൽ

സുരക്ഷാവീഴ്ചയിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

Update: 2023-08-15 12:17 GMT
Advertising

പട്ന: സംസ്ഥാനതല സ്വാതന്ത്ര്യദിന ചടങ്ങിനിടെ, അതീവസുരക്ഷാ മേഖലയിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനടുത്തേക്ക് പാഞ്ഞടുത്ത യുവാവ് പിടിയിൽ. പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനിയിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. ഈ യുവാവിന്റെ പേരും നിതീഷ് കുമാർ എന്ന് തന്നെയാണ് എന്നതാണ് കൗതുകകരമായ കാര്യം.

നിതീഷ് കുമാറിന്റെ പിതാവ് രാജേശ്വർ പാസ്വാൻ സർക്കാർ സർവീസിലിരിക്കെ ഏതാനും വർഷം മുമ്പ് മരിച്ചിരുന്നു. ഇതിന് പകരം ബിഹാർ മിലിറ്ററി പൊലീസിൽ ജോലി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചത്. ജോലി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റർ ഉയർത്തിപ്പിടിച്ചായിരുന്നു ഇയാളുടെ പ്രതിഷേധം.

ദേശീയ പതാക ഉയർത്തിയ ശേഷം മുഖ്യമന്ത്രി സംസാരിക്കുമ്പോഴായിരുന്നു യുവാവ് അതിക്രമിച്ചുകയറാൻ ശ്രമിച്ചത്. സുരക്ഷാവീഴ്ചയിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിങ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News