മുംബൈയില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് ഇരുമ്പു ദണ്ഡ് കയറ്റി
യുവതിയുടെ നില അതീവ ഗുരുതരമാണ്.
Update: 2021-09-10 10:55 GMT
മുംബൈയില്‍ 30കാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പു ദണ്ഡ് കയറ്റി. യുവതിയുടെ നില അതീവ ഗുരുതരമാണ്.
മുംബൈയിലെ സാക്കിനാക്ക പ്രദേശത്തുള്ള ഖൈറാനി റോഡില്‍ വച്ചാണ് സംഭവം നടന്നത്. യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയായിരുന്നു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഡി.സി.പിയും അഡീഷണൽ പൊലീസ് കമ്മീഷണറും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.