പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ഇന്ന് സമാപിക്കും; പ്രതിപക്ഷ പ്രതിഷേധം തുടരും

30 ദിവസം തടവിലായാല്‍ മന്ത്രി സ്ഥാനം നഷ്ടമാകുന്ന ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ ഇന്നലെ ശക്തമായ പ്രതിപക്ഷ പ്രതിഷേധമുണ്ടായി

Update: 2025-08-21 01:58 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് അവസാനിക്കും. ഒരു മാസം നീണ്ടുനിന്ന സമ്മേളനമാണ് ഇന്ന് പൂര്‍ത്തിയാകുക. ബിഹാറിലെ വോട്ടര്‍ പട്ടികാ പരിഷ്‌കരണം മുതല്‍ ഇന്നലെ ലോക്‌സഭ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ല് വരെ യുള്ള വിഷയങ്ങളില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് സമ്മേളന കാലയളവില്‍ നടന്നത്. ഇന്നും സഭയില്‍ പ്രതിഷേധം തുടരാണ് പ്രതിപക്ഷ തീരുമാനം.

30 ദിവസം തടവിലായാല്‍ മന്ത്രി സ്ഥാനം നഷ്ടമാകുന്ന ഭരണഘടനാ ഭേദഗതി ബില്ലാണ് ജെപിസിക്ക് വിട്ടത്. ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ബില്ല് അവതരണത്തിന് എതിരെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍, ബില്ല് കീറിയെറിഞ്ഞു.

ഫെഡറല്‍ സംവിധാനം തകര്‍ക്കാനുള്ള നീക്കം എന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ബേദഗതി ബില്ല് ഭരണഘടനയുടെ അടിസ്ഥാനതത്വത്തിനെതിരെന്ന് മനീഷ് തിവാരി പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇന്നലെ ലോക്സഭ അഞ്ച് മണിവരെ നിര്‍ത്തിവെച്ചത്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News