റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിന് രാഷ്ട്രപതി ഒരുക്കിയ വിരുന്നിൽ ശശി തരൂരിനും ക്ഷണമെന്ന് റിപ്പോർട്ട്
രാഹുൽ ഗാന്ധിക്കും മല്ലികാർജ്ജുൻ ഖാർഗെക്കും ക്ഷണമില്ല
ന്യൂഡൽഹി: 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിന് രാഷ്ട്രപതി ഒരുക്കിയ വിരുന്നിൽ ശശി തരൂരിന് ക്ഷണമെന്ന് റിപ്പോർട്ട്. രാഹുൽ ഗാന്ധിക്കും മല്ലികാർജ്ജുൻ ഖാർഗെക്കും ക്ഷണമില്ല.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ബഹുമാനാർത്ഥം ഇന്ന് രാഷ്ട്രപതി ഭവനിൽ ഒരുക്കുന്ന വിരുന്നിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പരിപാടിയിലേക്ക് രാഷ്ട്രീയം, ബിസിനസ്സ്, സംസ്കാരികം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. രണ്ട് ദിവസത്തെ സന്ദർശന വേളയിൽ പ്രാദേശിക, ആഗോള വിഷയങ്ങളിൽ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ആരോഗ്യ സംരക്ഷണം, അക്കാദമിക് എന്നിവയുമായി ബന്ധപ്പെട്ട മേഖലകൾ ഉൾപ്പെടെ നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും.