മൂന്നിടത്ത് തോൽവി, തെലങ്കാന ഏക ആശ്വാസം; കോൺഗ്രസിന് വൻ തിരിച്ചടി

മികച്ച ഫലം പ്രതീക്ഷിച്ച ഛത്തീസ്ഗഡിലെ ഫലം പാർട്ടിക്ക് അപ്രതീക്ഷിത തിരിച്ചടായി മാറി.

Update: 2023-12-03 06:15 GMT
Editor : abs | By : Web Desk

ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച മധ്യപ്രദേശിലും രണ്ടാമൂഴം കൊതിച്ച രാജസ്ഥാനിലും കോൺഗ്രസ് തോൽവി ഉറപ്പിച്ചു കഴിഞ്ഞു. ഭരണത്തുടർച്ച പ്രതീക്ഷിച്ച ഛത്തീസ്ഗഡിൽ ആദ്യഘട്ടങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം വോട്ടെണ്ണലില്‍  കോൺഗ്രസ് പിന്നോട്ടു പോയ സാഹചര്യമാണുള്ളത്.

മൂന്നു സംസ്ഥാനങ്ങളിലും ബിജെപി മാന്ത്രിക സംഖ്യ പിന്നിട്ടു കഴിഞ്ഞു. അതേസമയം, തെലങ്കാനയിലെ വിജയം പാർട്ടിക്ക് ഏക ആശ്വാസമായി. ബിആർഎസിനെ തോൽപ്പിച്ചാണ് കോൺഗ്രസ് ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്.

Advertising
Advertising

ഹിന്ദി ഹൃദയഭൂമിയിൽ വലിയ തിരിച്ചടിയാണ് ജനവിധിയില്‍ പാർട്ടിക്കുണ്ടായത്. ബിജെപി വോട്ടർമാർക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോഴും ബിജെപിയുടെ തെരഞ്ഞെടുപ്പ് തുറുപ്പുചീട്ടായി തുടരുന്നു എന്നും ഫലം പറയുന്നു. 

മധ്യപ്രദേശിലും രാജസ്ഥാനിലും ആദ്യഘട്ടത്തിൽ ഇഞ്ചോടിഞ്ച് ഒപ്പം നിന്ന ശേഷമാണ് കോൺഗ്രസ് പിന്നോട്ടു പോയത്. മധ്യപ്രദേശിലെ 230 അംഗ സഭയിൽ 150ലേറെ സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസിന് നാൽപ്പതിലേറെ സീറ്റുകളുടെ കുറവുണ്ടായി. രാജസ്ഥാനിൽ മാന്ത്രിക സംഖ്യയായ 100 ബിജെപി പിന്നിട്ടു കഴിഞ്ഞു. കഴിഞ്ഞ തവണ നൂറിടത്ത് ജയിച്ച കോൺഗ്രസ് എഴുപതിൽ താഴെ സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മികച്ച ഫലം പ്രതീക്ഷിച്ച ഛത്തീസ്ഗഡിലെ ഫലം പാർട്ടിക്ക് അപ്രതീക്ഷിത തിരിച്ചടായി മാറി. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News