മംഗളൂരുവിൽ കടൽത്തീരത്ത് നങ്കൂരമിട്ടിരുന്ന ബോട്ടുകൾക്ക് തീപിടിച്ചു

തീപിടിച്ച ബോട്ടുകൾക്ക് സമീപം നിരവധി ബോട്ടുകൾ നങ്കൂരമിട്ടിരുന്നു

Update: 2022-10-29 10:29 GMT

മംഗളൂരു: മംഗളൂരുവിൽ കടൽത്തീരത്ത് നങ്കൂരമിട്ടിരുന്ന മൂന്ന് ബോട്ടുകൾക്ക് തീപിടിച്ചു. പനമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കസബ ബെങ്കരെ കടൽത്തീരത്താണ് അപകടമുണ്ടായത്. ഒരു ബോട്ടിൽ നിന്ന് തീ മറ്റ് ബോട്ടുകളിലേക്ക് പടരുകയായിരുന്നു.

 ഇന്നലെ രാത്രിയാണ് ബോട്ടിൽ തീപിടുത്തമുണ്ടായത്. ഇന്ധനത്തിൽ തീ പിടിച്ചതാവാം അപകടകാരണമെന്നാണ് വിവരം. വളരെപ്പെട്ടെന്ന് തന്നെ നാട്ടുകാരും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചത് വലിയ അപകടമൊഴിവാക്കി. തീപിടിച്ച ബോട്ടുകൾക്ക് സമീപം നിരവധി ബോട്ടുകൾ നങ്കൂരമിട്ടിരുന്നു. എന്നാലീ ബോട്ടുകളിലേക്ക് തീ പടരുന്നതിന് മുമ്പ് തന്നെ തീയണയ്ക്കാനായി.

Advertising
Advertising
Full View

മൂന്ന് ബോട്ടുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തീപിടുത്തത്തിൽ ആളപായമില്ലെന്നാണ് വിവരം. തീപിടിക്കുന്ന സമയം ബോട്ടുകളിൽ ചരക്കും ഉണ്ടായിരുന്നില്ല.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News