കുറ്റകൃത്യങ്ങളില്‍ ഒന്നാമതാണ് യുപി,എന്നിട്ട് ഞങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നോ? ബി.ജെ.പിക്ക് മറുപടിയുമായി അഖിലേഷ്

കള്ളം പറഞ്ഞ് വോട്ടർമാരെ കബളിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു

Update: 2022-02-12 04:29 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഉത്തർപ്രദേശിലെ മുൻ സർക്കാരുകളുടെ കാലത്തുണ്ടായ നിയമലംഘനത്തിന് സമാജ്‌വാദി പാർട്ടിയെ കുറ്റപ്പെടുത്തിയതിന് ബി.ജെ.പിക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. കള്ളം പറഞ്ഞ് വോട്ടർമാരെ കബളിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വരട്ടെ. ഇന്ന് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും കസ്റ്റഡി മരണങ്ങളിലും മനുഷ്യാവകാശ കമ്മീഷനിൽ നിന്ന് ലഭിച്ച നോട്ടീസുകളുടെ എണ്ണത്തിലും വ്യാജ ഏറ്റുമുട്ടലുകളിലും യുപി ഒന്നാം സ്ഥാനത്താണ്. സുവാറിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിനിടെ യാദവ് എൻ.ഡി ടിവിയോട് പറഞ്ഞു. ഒരു ഐപിഎസ് ഓഫീസ് എവിടെയെങ്കിലും ഒളിച്ചിരിക്കുന്നതായി നിങ്ങൾ കേട്ടിട്ടുണ്ടോ? അവർ നമ്മുടെ നേരെ വിരൽ ചൂണ്ടുന്നത് ക്രമസമാധാനത്തെക്കുറിച്ചാണ്. ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന തന്‍റെ പാർട്ടിക്കെതിരെയുള്ള ബി.ജെ.പിയുടെ ആരോപണങ്ങൾ നിര്‍ത്തണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

ഹാഥ്റാസില്‍ സംഭവിച്ചത് നമ്മള്‍ എങ്ങനെ മറക്കും? പൊലീസും സർക്കാരും എന്താണ് ചെയ്തത്. ലഖിംപൂരിൽ എന്താണ് സംഭവിച്ചത്? ലഖ്‌നൗവിൽ ആപ്പിൾ കമ്പനി ജീവനക്കാരന് എന്ത് സംഭവിച്ചു? അദ്ദേഹം കൊല്ലപ്പെട്ടു. ഗോരഖ്പൂരിൽ വ്യവസായിയെ അടിച്ചുകൊന്നു. ആളുകൾ ഇതെല്ലാം ഓർക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ ജനങ്ങള്‍ വോട്ട് ചെയ്യാനിറങ്ങുന്ന രീതി നോക്കുമ്പോള്‍ സര്‍ക്കാരിന് എതിരാണെന്ന് മനസിലാകും. രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടവും ഇതിനു സമാനമായിരിക്കുമെന്നും അഖിലേഷ് പറഞ്ഞു. കുറ്റകൃത്യങ്ങളുടെ രേഖകളുടെ പേരിൽ സമാജ്‌വാദി പാർട്ടിക്കെതിരെ ബി.ജെ.പി ആക്രമണം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ പരാ

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News