സുബീൻ ഗാർഗിന്റെ മരണത്തിൽ കസ്റ്റഡിയിലുള്ള ശേഖർ ജ്യോതി ഗോസ്വാമി ആരാണ്?

അവസാനമായി സുബീനൊപ്പം സഞ്ചരിച്ച നൗകയിൽ ശേഖർ ജ്യോതി ഗോസ്വാമിയും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍

Update: 2025-09-26 10:40 GMT
Editor : rishad | By : Web Desk
സുബീന്‍ ഗാര്‍ഗ്, ശേഖർ ജ്യോതി ഗോസ്വാമി

ഗുവാഹത്തി: ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ശേഖർ ജ്യോതി ഗോസ്വാമിയാരാണെന്ന് തെരയുകയാണ് സമൂഹമാധ്യമങ്ങൾ.

സിംഗപ്പൂരിൽ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയപ്പോൾ സ്കൂബാ ഡൈവിങ്ങിനിടെയാണ് 52 കാരനായ സുബീന്‍ ഗാര്‍ഗ് മരിക്കുന്നത്. അവസാനമായി സുബീനൊപ്പം സഞ്ചരിച്ച നൗകയിൽ ശേഖർ ജ്യോതി ഗോസ്വാമിയും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ശേഖറിനെ അറസ്റ്റ് ചെയ്തതായും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ സംഘാടകൻ ശ്യാംകാനു മഹന്തയുടെയും സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർത്ഥ ശർമ്മയുടെയും വസതികളിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) റെയ്ഡ് നടത്തിയിരുന്നു. അന്ന് തന്നെയാണ് ചോദ്യം ചെയ്യലിനായി  ശേഖർ ജ്യോതി ഗോസ്വാമിയെ കസ്റ്റഡിയിലെടുക്കുന്നതും. 

Advertising
Advertising

ആരാണ്  ശേഖർ ജ്യോതി ഗോസ്വാമി?

ഡ്രമ്മര്‍ എന്ന നിലയിലാണ് ശേഖര്‍ അറിയപ്പെടുന്നതെങ്കിലും സുബീൻ ഗാർഗിന്റെ ദീർഘകാല ബാൻഡ്‌മേറ്റ് എന്നതാണ് വിലാസം. സൗണ്ട് എഞ്ചിനീയർ, സംഗീത നിർമ്മാതാവ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനീയർ എന്നൊക്കെയാണ് ഇന്‍സ്റ്റഗ്രാം ബയോയില്‍ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ സൂചിപ്പിച്ചത് പോലെ സിംഗപ്പൂരിലെ അവസാന നിമിഷങ്ങളിൽ ഗായകനോടൊപ്പം ശേഖറും ഉണ്ടായിരുന്നു. അപകടത്തെക്കുറിച്ചുള്ള വിവരങ്ങളൊക്കെ പ്രാദേശിക മാധ്യമങ്ങളുമായി പങ്കുവെച്ചതും ഇദ്ദേഹമായിരുന്നു. സുബീന്‍ നീന്താനിറങ്ങിയതും പിന്നീട് അദ്ദേഹത്തെ അബോധാവസ്ഥയില്‍ വായില്‍ നിന്ന് നുരയും പതയും വന്ന നിലയില്‍ കണ്ടതൊക്കെയും മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു.  

സുബീൻ  ഗാർഗിന്റെ മരണത്തിലെ എസ്‌ഐടി അന്വേഷണം

സുബീൻ ഗാർഗിന്റെ മരണം സിഐഡി സ്പെഷ്യൽ ഡിജിപി മുന്ന പ്രസാദ് ഗുപ്തയുടെ നേതൃത്വത്തിൽ 10 അംഗ എസ്‌ഐടിയെയാണ് അസം സര്‍ക്കാര്‍ രൂപീകരിച്ചത്. സുബീന്‍ ഗാര്‍ഗിന്റെ മരണം ഏറെ വൈകാരികമായി അസം ജനത ഏറ്റെടുക്കുന്നതിനാല്‍ കരുതലോടെയാണ് ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാറിന്റെ നീക്കങ്ങള്‍. എസ്ഐടിയില്‍ സംതൃപ്തനല്ലെങ്കില്‍ കേസ്, സിബിഐയെ ഏല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞതും ഈ പശ്ചാതലത്തിലാണ്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News