മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ട്രെയിനിന് തീപിടിച്ചു
ഉദയംപൂർ ദുർഗ എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. നാല് ബോഗികൾ പൂർണമായും കത്തിനശിച്ചു.
Update: 2021-11-26 12:01 GMT
മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ട്രെയിനിന് തീപിടിച്ചു. ഉദയംപൂർ ദുർഗ എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. നാല് ബോഗികൾ പൂർണമായും കത്തിനശിച്ചു. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ഫയർ എഞ്ചിനുകൾ എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.