മണിപ്പൂരിൽ വീണ്ടും സംഘർഷം; സ്ത്രീ കൊല്ലപ്പെട്ടു, നിരവധി വീടുകൾ അഗ്നിക്കിരയാക്കി

സമീപത്തെ സ്‌കൂളില്‍ തമ്പടിച്ചിരുന്ന സിആര്‍പിഎഫ് ഭടന്മാരും അക്രമികളും തമ്മില്‍ വെടിവയ്പ്പുണ്ടായതായി പൊലീസ് അറിയിച്ചു.

Update: 2024-09-10 05:59 GMT

ഇംഫാൽ: സംഘർഷം രൂക്ഷമായ മണിപ്പൂരിൽ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു. കുകി-മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് സ്ത്രീ കൊല്ലപ്പെട്ടത്. 46കാരിയായ നെജാഖോള്‍ ലുങ്ദിം ആണ് മരിച്ചത്. കാങ്‌പോക്‌പിയിലെ തങ്ബൂഹിലാണ് സംഭവം.

മൃതദേഹം ചുരാചന്ദ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അക്രമികള്‍ ഗ്രാമത്തിലെ നിരവധി വീടുകൾ അഗ്നിക്കിരയാക്കി‌. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പ്രാണരക്ഷാർഥം വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു.

ഏറ്റുമുട്ടലിനിടെ ഇരുവിഭാഗവും പരസ്പരം ബോംബെറിഞ്ഞിരുന്നു. സമീപത്തെ സ്‌കൂളില്‍ തമ്പടിച്ചിരുന്ന സിആര്‍പിഎഫ് ഭടന്മാരും അക്രമികളും തമ്മില്‍ വെടിവയ്പ്പുണ്ടായതായി പൊലീസ് അറിയിച്ചു. സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം തടയുന്നതിൽ ബിജെപി സർക്കാർ പൂർണമായും പരാജയപ്പെട്ടതായി പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

Advertising
Advertising

കഴിഞ്ഞദിവസം ക്യാങ് പോപ്പിയിൽ കാണാതായ മുൻ സൈനികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെ മെയ്തി വിഭാ​ഗത്തിൽപ്പെട്ടവർ തട്ടിക്കൊണ്ടുപോയി കൊന്നതാണെന്ന് കുകി സംഘടനകൾ ആരോപിച്ചു. കുകികളെ വംശഹത്യ നടത്താൻ മുഖ്യമന്ത്രി ബീരേൻ സിങ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വനിതാ സംഘടനകൾ കേന്ദ്ര സർക്കാരിന് പരാതി നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ 50 പേർക്ക് പരിക്കേറ്റിരുന്നു. പ്രതിഷേധക്കാർ രാജ്ഭവന്റെ കവാടത്തിനു നേരെ കല്ലെറിഞ്ഞതിനാൽ രാജ്ഭവനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സുരക്ഷാ ഉപദേഷ്ടാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മണിപ്പൂർ സ്റ്റുഡൻസ് അസോസിയേഷൻ നടത്തിയ പ്രതിഷേധമാണ് സംഘർത്തിന് ഇടയാക്കിയത്.

സമരം ചെയ്യുന്ന വിദ്യാർഥികളുമായി മുഖ്യമന്ത്രി ബിരേൻ സിങ് കൂടിക്കാഴ്ച നടത്തി. തൗബാലിൽ ജില്ലാ ആസ്ഥാനത്തെ ദേശീയ പതാക അഴിച്ചുമാറ്റി മെയ്തെയ് പതാക കെട്ടി. സുഗ്ണു മേഖലയിലും വെടിവെപ്പ് ഉണ്ടായിയിരുന്നു. സംഘർഷം നേരിടാൻ സുരക്ഷാ സേനകളുടെ സംയുക്ത നീക്കം വേണമെന്ന് മുഖ്യമന്ത്രി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

റോക്കറ്റ് ആക്രമണം ഉൾപ്പെടെ നടക്കുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുകി-മെയ്തെയ് വിഭാഗങ്ങൾ അതിർത്തി പ്രദേശങ്ങളിൽനിന്നുമാണ് ആക്രമണങ്ങൾ നടത്തുന്നത്. ഡ്രോൺ ഉപയോഗിച്ച് ബോംബ് ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ, ആന്റി ട്രോൺ സംവിധാനം ഉപയോഗിച്ച് പരിശോധന തുടരുകയാണ്.

സംഘർഷത്തിനിടെ ‍കഴിഞ്ഞദിവസമാണ് ഡ്രോൺ, റോക്കറ്റ് ആക്രമണം ഉണ്ടായതും ആളുകൾ കൊല്ലപ്പെട്ടതും. ഒരാഴ്ചയ്ക്കിടെ ഒമ്പതു പേർ കൊല്ലപ്പെട്ട പ്രശ്ന ബാധിത മേഖലകളിൽ പ്രത്യേക നിരീക്ഷണം ആരംഭിച്ചെങ്കിലും ഇപ്പോഴും ആക്രമണം അവസാനിപ്പിക്കാൻ ആയിട്ടില്ല. ആക്രമണം ആരംഭിച്ച് 16 മാസം പിന്നിട്ടിട്ടും സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്രസർക്കാരിനെതിരെ ഇംഫാലിൽ സ്ത്രീകൾ പന്തം കൊളുത്തി പ്രതിഷേധിച്ചിരുന്നു.

ജിരിബാം,ബിഷ്ണുപൂർ, ഇൻഫാൽ വെസ്റ്റ് മേഖലകളിൽ ഏതുസമയവും അക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുകയാണ്. മണിപ്പൂരിൽ തുടരുന്ന സംഘർഷവും കൊലപാതകങ്ങളും തടയാനാവാത്ത കേന്ദ്ര സേനകൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ തന്നെ രംഗത്തുവന്നിരുന്നു.

കേന്ദ്ര സേനകളുടെ സാന്നിധ്യത്തിലും സംസ്ഥാനത്ത് അക്രമങ്ങൾ തുടരുന്നതിൽ ആശങ്ക പ്രകടിപ്പിച്ചും അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ടും ബിജെപി എംഎൽഎ രാജ്കുമാർ ഇമോ സിങ് ആണ് രം​ഗത്തുവന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്രസേനയെ എത്രയും വേ​ഗം പിൻവലിക്കണമെന്നും സുരക്ഷാ ചുമതല സംസ്ഥാനത്തിന് നൽകണമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News