ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു; ലോറി കത്തി ഡ്രൈവര്‍ മരിച്ചു

പാലക്കാട് തച്ചമ്പാറയിലാണ് അപകടം. ടാങ്കര്‍ലോറിയിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി

Update: 2021-04-02 01:44 GMT

പാലക്കാട് തച്ചമ്പാറയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം. ലോറി പൂർണമായി കത്തി നശിച്ചു. ഡ്രൈവർ മരിച്ചു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്‍റ് കയറ്റിയ ലോറിയാണ് കത്തി നശിച്ചത്.

പുലർച്ചെ 5 മണിക്കാണ് സംഭവം. ടാങ്കർ ലോറി സുരക്ഷിതമാണ്. അപകടത്തില്‍ ടാങ്കര്‍ ലോറിയിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറിയും പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ഗ്യാസ് ടാങ്കറുമാണ് കൂട്ടിയിടിച്ചത്. ഉടനെ തന്നെ ലോറിക്ക് തീ പിടിക്കുകയും കത്തി നശിക്കുകയുമായിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News