സർക്കാർ സ്ഥാപനങ്ങളിലെ ബയോമെട്രിക് പഞ്ചിങ്: പതിവിലും തിരക്കോടെ ട്രെയിനുകൾ

കൂടുതല്‍ മെമു സര്‍വീസുകളൊരുക്കി പ്രശ്നപരിഹാരം കാണണമെന്ന ആവശ്യമുയരുകയാണ്

Update: 2023-01-08 01:09 GMT

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് പ്രാബല്യത്തിലായതോടെ ട്രെയിനുകളില്‍ യാത്രക്കാരുടെ തിരക്കും വര്‍ധിച്ചു. ഓഫീസുകളിൽ സമയത്തിനെത്താൻ മതിയായ ട്രെയിനുകളില്ലാത്തതാണ് തിരക്ക് വർധിക്കാൻ കാരണം. കൂടുതല്‍ മെമു സര്‍വീസുകളൊരുക്കി പ്രശ്നപരിഹാരം കാണണമെന്ന ആവശ്യമുയരുകയാണ്.

നിരവധി പേരാണ് ട്രെയിന്‍ മാര്‍ഗം സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് ജോലിക്കായി ദിവസവും വന്നു പോകുന്നത്.കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലുളളവര്‍ എറണാകുളത്ത് ഓഫീസ് സമയത്തെത്താന്‍ കൂടുതലും ആശ്രയിക്കുന്നത് വേണാട്, പാലരുവി എക്സ്പ്രസുകളാണ്. വേണാട് എക്സ്പ്രസ് പലപ്പോഴും സമയനിഷ്ഠ പാലിക്കാറുമില്ല. ഇതോടെ ഈ ട്രെയിനിലെ സ്ഥിരം യാത്രക്കാരും പാലരുവി എക്സ്പ്രസിലേക്ക് മാറിയത് തിരക്ക് വര്‍ധിക്കാനിടയാക്കി.

Advertising
Advertising
Full View

ഇരട്ടപ്പാതയോട് അനുബന്ധിച്ച് വേണാടിന്റെ സമയം പുനഃക്രമീകരിച്ചതും യാത്രക്കാരെ ബാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പാലരുവിക്കും വേണാടിനും ഇടയിൽ എറണാകുളം ഭാഗത്തേക്ക്‌ മെമു സർവീസ് ആരംഭിക്കണമെന്ന ആവശ്യം ഉയരുകയാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News